08 September, 2007

ആനയും ഉറുമ്പും

ഭാഗം - ഒന്ന്

ഒരു ദിവസം കുറെ ഉറുമ്പുകള്‍ ഒരു കാട്ടില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങി.അപ്പൊള്‍ ഒരു ആനയും അവിടെ കുളിക്കാന്‍ വന്നു. ആന ഒന്നു മുങ്ങി പൊങ്ങിയപ്പോള്‍ എല്ലാ ഉറുമ്പുകളും കരക്കു അടഞ്ഞു.ഒരു ഉറുമ്പു മാത്രം ആനയുടെ തലയില്‍ ഇരുന്നു. അപ്പോള്‍ കരയില്‍ നിന്ന ഉറുമ്പുകള്‍ ആനയുടെ തലയില്‍ ഇരുന്ന ഉറമ്പിനോടു എന്താണു പറഞ്ഞതു?? ??


ചിന്തിക്കൂ........


"മുക്കി കൊല്ലെടാ........ മോനേ" !!!!!!!!!!

07 September, 2007

ഒന്നു എഴുതി നോക്കിയതാണേ ഒന്നും വിചാരിക്കരുതു

ഗള്‍ഫിലെ ക്യാമ്പ് ജീവിതം ആദ്യമായി വരുന്നവര്‍ക്കു ഒരു വല്ലാത്ത അനുഭവമായിരിക്കും. ദുബായിലെ ഗ്ലോബല്‍ വില്ലേജില്‍ കയറിയ അനുഭൂതിയായിരിക്കും.എന്നാലും അവിടെ കാണാന്‍ കിട്ടുന്ന പലതും ഇവിടെ കിട്ടില്ല എന്നതു സത്യം പക്ഷേ അവിടെ എല്ലാ രാജ്യക്കാരെയും ഒരുമിച്ചു കാണാം. അത്ര തന്നെ വലിപ്പം ഇല്ലെങ്കിലും ഏതാണ്ടു അത്രത്തോളം വലിപ്പം ഉള്ള ഒരു വലിയ ക്യാമ്പിലാണു ഞാന്‍ വന്നു പെട്ടതു. പക്ഷേ റൂമിനുള്ളില്‍ ചാനലുകള്‍ വഴി വരുന്ന പ്രോഗ്രമുകള്‍ ഒഴികെ കണ്ണിനു കാണാന്‍ കുളിര്‍മയുള്ള ഒന്നും തന്നെ അവിടെ ഇല്ലായിരുന്നു. എന്റെ റെക്കമെന്റ് കമ്പിനിക്കു പുറത്തു നിന്നായതു കൊണ്ടു കമ്പിനിക്കുള്ളില്‍ ആദ്യ കാലങ്ങളില്‍ കാര്യമായ ചങ്ങാത്തം ഒന്നും ഉണ്ടായിരുന്നില്ല. പോരാത്തതിനു എനിക്കു സഹവാസികളായി കിട്ടിയതു പാണ്ടി അണ്ണാച്ചികളായിരുന്നു. എനിക്കാണെങ്കില്‍ മലയാളം അല്ലാതെ വേറെ ഒരു ഭാഷയും കൈമുതലായി ഉണ്ടായിരുന്നില്ല. എന്നതു കൊണ്ടു തന്നെ എനിക്കു അവര്‍ പറയുന്നതൊന്നും മനസ്സിലാക്കേണ്ടി വന്നില്ല. എന്നാലും അവരെല്ലാം നല്ല മനുഷ്യസ്നേഹികള്‍ ആണന്നു എനിക്കു മനസ്സിലായി. കാരണം ഏതു പാതി രാത്രിക്കു കണ്ടുമുട്ടിയാലും ശാപ്പിട്ടാ എന്നാണു ആദ്യമേ ചോദിക്കുക. ഞാന്‍ കരുതി ഞാനിവിടെ പുതിയതായതു കൊണ്ടാണു എന്നെ ഇത്രക്കു കാര്യമായി എന്റെ ഭക്ഷണകാര്യം അന്വേഷിക്കുന്നതെന്നു। പിന്നീടല്ലെ മനസ്സിലായതു അതു അവരുടെ സംസ്കാരത്തിന്റെ ഒരു ഭാഗം ആണെന്നു। കാരണം ബാത്ത്റൂമില്‍ വെച്ചു കണ്ടാലും, അതിരാവിലെ ഉറക്കം ഉണര്‍ന്നാലും അപ്പോഴും ചോദിക്കുന്നതു ഇതു തന്നെ പിന്നീടു ഈ ചോദ്യം കേള്‍ക്കുന്നതു എനിക്കു അലോസരമായി തോന്നി തുടങ്ങി। തൊട്ടടുത്ത മുറികളില്‍ രജസ്ഥാനികളും ആന്ധ്രക്കാരും അങ്ങിനെ ആദ്യം ആദ്യം പേരറിയാത്ത കൊറെ ഇന്ത്യന്‍ സ്റ്റേറ്റിലെ പല ഭാഗത്തുള്ളവരും, അതു പോലെ പക്കിസ്ഥാന്‍ പഠാണികളും ഈജിപതിലെ കൊറെ മല്ലന്മാരും, പലസതീനികളും, പിന്നെയും പല രാജ്യക്കാരെ കൊണ്ടും അനുഗ്രഹീതമായിരുന്നു ഞങ്ങളുടെ ക്യാമ്പ്. മുഖം നോക്കി രാജ്യം കണ്ടുപിടിക്കാനുളള്ള കഴിവൊന്നും എനിക്കപ്പോള്‍ ആയിട്ടില്ല പിന്നെ കുറച്ചു അണ്ണന്മാരുടേയൂം, ബീഹാറികളുടേയും, സഹായത്തോടെ മന്ദം മന്ദം കാര്യങ്ങള്‍ ഗ്രഹിച്ചു വന്നു. പക്ഷേ ആദ്യം അവരു പറയുന്നതും തല തിരിച്ചായിരുന്നു മനസ്സിലാക്കിയിരുന്നത്. അതുകൊണ്ടുണ്ടായ മണ്ടത്തരങ്ങള്‍ ഇപ്പോഴും സൂപ്പര്‍ ഹിറ്റ് കോമഡികളായി എന്റെ സുഹൃത്ത് വലയത്തില്‍ ഓടികൊണ്ടിരിക്കുന്നുണ്ട്. അങ്ങിനിയിരിക്കെഎപ്പോഴോ എങ്ങിനേയോ ഞാന്‍ ഹിന്ദിയും തമിഴും മനസ്സിലാക്കി തുടങ്ങി. ഹിന്ദി നാട്ടില്‍ പഠിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഇവിടെ വില പോകില്ല എന്നു വന്നു കേറിയ ഉടനെ എനിക്കു മനസ്സിലായിരുന്നു। കാര്യം നടക്കണമെങ്കില്‍ അവരുടെ ഭാഷയില്‍ തന്നെ അവതരിപ്പിക്കേണ്ടി വരും എന്നു ഒട്ടും അറിയില്ലായിരുന്നു. ഹിന്ദി പരീക്ഷക്കു ചോദ്യപേപ്പറു കൈയില്‍ കിട്ടിയാല്‍ നമുക്കു അറിയുന്നതു മാത്രം എഴുതി രക്ഷപ്പെടാം പക്ഷേ ഇവിടെ അങ്ങിനെയല്ലല്ലോ അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ഉത്തരം പറഞ്ഞല്ലേ പറ്റുള്ളു। എന്തു ചെയ്യാനാ സഹായത്തിനു മലയാളികള്‍ ഒന്നും ഇല്ലാത്തതു കൊണ്ടു കാര്യങ്ങള്‍ എളുപ്പത്തില്‍ പഠിക്കാന്‍ പറ്റിയെന്നാണു എനിക്കു തോന്നുന്നതു, അങ്ങിനെ എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു ബീഹാരി എന്നെ അനുമോദിച്ചു വേഗം ഹിന്ദി സംസാരിക്കാന്‍ പഠിച്ചതിനു. അതു പോലെ ഓഫീസില്‍ എത്തിയാല്‍ എല്ലാവരും പിന്നെ ഇംഗ്ലിഷിന്റെ പിന്നാലെ കൂടും. എന്തു ചെയ്യാനാ അറിയുന്ന മുറിയന്‍ ഇംഗ്ലീഷ് വെച്ചു ഞാനും എന്തൊക്കെയോ അന്നു പറഞ്ഞു തുടങ്ങി. ഞാന്‍ പറയുന്നതു മുഴുവനും തെറ്റാണെന്നു അറിയാമെങ്കിലും ഞാന്‍ അതു കാര്യമാക്കി എടുക്കാത്തതു കൊണ്ടാണോ എന്നറിയില്ല എന്റെ മേലാധികാരികള്‍ അതു കാര്യമാക്കിയില്ല എന്നാണു എനിക്കു തോന്നുന്നതു. എന്റെ റെക്കമെന്റിന്റെ ബലം കൊണ്ടൊ അതോ എന്നോടുള്ള സഹതാപം കൊണ്ടോ ഞാന്‍ അവരില്‍ ഒരംഗമായി മാറി. അങ്ങിനെ എന്തോ ഒരു വലിയ സംഭവം ഞാന്‍ നേടി എന്നു കരുതിയിരുക്കുമ്പോഴാണു ഈ ഭാഷ മനസ്സിലാക്കിയതു എനിക്കു പണിയായെന്നു എനിക്കു തോന്നിയതു. പിന്നെ പണികള്‍ വരുന്ന വഴി അറിയില്ലായിരുന്നു. എവിടെ ചെന്നാലും പണി കിട്ടി കൊണ്ടിരുന്നു ആദ്യം ഭാഷ അറിയാത്തതു കൊണ്ടു മേലധികാരികളില്‍ നിന്നും കുറച്ചു ഒഴിവു കഴിവുകള്‍ എല്ലം കിട്ടിയിരുന്നു ഇപ്പോള്‍ അതും ഇല്ല. അങ്ങിനെ ജീവിതമാകുന്ന സമുദ്രത്തില്‍ ഞാനും ഒരു വഞ്ചി ഇറക്കി തുഴയാന്‍ തുടങ്ങി. എന്റെ വഞ്ചിയുടെ സമീപത്തു കൂടെ എല്ലാ കാലങ്ങളും വന്നും പൊയി കൊണ്ടിരുന്നു. അങ്ങിനെ എല്ലാ കാലങ്ങളും ആസ്വദിച്ചും അനുഭവിച്ചും ഞാനെന്റെ വഞ്ചി ഇതാ നിങ്ങളുടെ മുന്നില്‍ ബ്ലോഗായിയും എത്തിയിരിക്കുന്നു. എന്റെ ഈ വഞ്ചിയെ എനിക്കു ഏതു വരെ തുഴഞ്ഞു എത്തിക്കാം എന്നു അറിഞ്ഞു കൂടാ എന്നാലും ഞാന്‍ തുഴയും അതു എന്റെ ധര്‍മ്മമാണു. എന്തു ചെയ്യാനാ ഇറക്കി പോയില്ലേ। ഈ ചെറിയ വഞ്ചിയെ നിങ്ങള്‍ അനുഗ്രഹിക്കണം.