03 November, 2007
ഞാനും കൊതിക്കാറുണ്ടെന്നും.... ഈ ഗാനം എത്ര സുന്ദരം...
തിരികെ ഞാന്‍ വരുമെന്ന
വാര്‍ത്ത കേള്‍ക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും...
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും...
വിടുവായന്‍തവളകള്‍ പതിവായിക്കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു...
വെയിലേറ്റുവാടുന്ന ചെറുമികള്‍ തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു.
ഒരുവട്ടിപ്പൂവുമായ് അകലത്തെയമ്പിളി
തിരുവോണത്തോണിയൂന്നുമ്പോള്‍...,
തിരപുല്‍കും നാടെന്നെ തിരികെവിളിക്കുന്നു
ഇളനീരിന്‍ മധുരക്കിനാവായ്...
തുഴപോയ തോണിയില്‍ തകരുന്ന
നെഞ്ചിലെ തുടികൊട്ടും പാട്ടായി ഞാനും...
മനമുരുകിപ്പാടുന്ന പാട്ടില്‍ മരുപ്പക്ഷി
പിടയുന്ന ചിറകൊച്ച കേട്ടു...
തിരികെ ഞാന്‍ വരുമെന്ന
വാര്‍ത്തകേള്‍ക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും...
തിരികെ മടങ്ങുവാര്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടന്നും....
Subscribe to:
Posts (Atom)