01 March, 2008

കുട്ടികളുടെ വളര്‍ച്ചയുടെ വഴികളില്‍ നമുക്ക് എങ്ങനെ രംഗബോധമുള്ള മാതാപിതാക്കളാകാം? Part-4

4. ഒഴിഞ്ഞുമാറ്റം ഒഴിവാക്കണം

സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പേരില്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കുന്ന സകല നിര്‍ദ്ദേശങ്ങളും ഫലത്തില്‍ അവര്‍ തന്നെ പിന്‍വലിക്കുന്നു. അഥവാ, മാതാപിതാക്കള്‍ കല്പിക്കുന്നു, ശേഷം അവര്‍ തന്നെ അനുസരിക്കുന്നു. വത്സല കുഞ്ഞിനെ കല്പനയില്‍നിന്ന് ഒഴിഞ്ഞുമാറന്‍ അനുവദിക്കുന്നു. അസ്ഥാനത്ത് പ്രകടിപ്പിക്കുന്ന ഇത്തരം വാത്സല്യവും സ്നേഹവും കുട്ടികളുടെ വ്യക്തിത്വവികസനത്തെ അപകടത്തിലാക്കുമെന്ന് കരുതിയിരിക്കുക.

കുട്ടികളെ ഒരു ജോലി ഏല്പിച്ചാല്‍ അവര്‍ തന്നെ അത് ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തണം. അവര്‍ക്ക് വേണ്ടി മാതാപിതാക്കള്‍ ആ ജോലി ചെയ്യരുത്. ഒഴിഞ്ഞുമാറാന്‍ അനുവദിക്കരുത് എന്നുവെച്ചാല്‍ കുട്ടികളുടെ താല്പര്യങ്ങള്‍ നിഷേധിച്ചു കര്‍ക്കശക്കാരാവുക എന്നല്ല അര്‍ഥം. അവര്‍ക്ക് ആവശ്യമുള്ളത് നിഷേധിക്കാതെ, കോട്ടംതട്ടാതെ സൗകര്യപ്രദമായ സമയത്ത്, നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യിക്കുക തന്നെ വേണം.

5. അനുസരണം ആദ്യം, വിവരണം പുറകെ

തങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അപ്പടി അനുസരിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. വിശദീകരണം ആവശ്യമില്ല. ആദ്യം അനുസരിക്കുക, പിന്നെ പ്രതിഷേധിക്കാം. പട്ടാളനിയമം പോലെ അച്ചടക്കം പരിശീലിക്കുവാനും ചിന്താകുഴപ്പങ്ങളൊഴിവാക്കുവാനും അതരിവാര്യമാണ്.

6. ഉപദേശം

മാതാപിതാക്കള്‍ കുട്ടികളെ ധര്‍മവും നീതിയും നന്മയുമെല്ലാം ഉപദേശിക്കുന്നു. ദൈവിക ഗ്രന്ഥങ്ങളിലെ വിവരണങ്ങള്‍ വെച്ച ചരിത്രപുരുഷന്മാരുടെ കഥകള്‍ പറഞ്ഞു അവരുടെ മനസ്സിനെ നന്മയുടെ പാതയില്‍ സഞ്ചരിക്കാന്‍ സന്നദ്ധനാക്കുന്നു. എന്നാല്‍ കുഞ്ഞുമായി നിങ്ങള്‍ റോഡില്‍ ഇറങ്ങി "നോ പാര്‍ക്കിംഗ് ഏരിയ"യിലാണ് കാര്‍ നിര്‍ത്തുന്നത് എന്നു കരുതുക. അല്ലെങ്കില്‍ റെഡ് ലൈറ്റ് സിഗ്നലിനെ മറികടന്നെന്ന് കരുതുക. ഇതെല്ലാം കുട്ടി മനസ്സിലാക്കുന്നു. എങ്കില്‍ അവനില്‍ സ്വയം ബോധ്യപ്പെടുന്നതെന്തെന്നോ, നിയമങ്ങളും ഉപദേശങ്ങളുമെല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടിയാണ്. സ്വന്തം കാര്യലാഭത്തിന് ഏത് നിയമവും ലംഘിക്കാം എന്ന ബോധമാണ്. ഈ കുട്ടി നിയമനിഷേധിയാകുമ്പോള്‍ അതിന് ഉത്തരവാദി ആരാണ്?

7. നുണ പറയുന്ന ശീലം

വാതോരാതെ ഓമന മക്കളെ നാം ഉപദേശിക്കുന്നു. "മക്കളെ ഒരിക്കലും നുണ പറയരുത്. നരകത്തില്‍ പോകും" പക്ഷേ, ഒരിക്കല്‍ ഗേറ്റ് കടന്നു വരുന്ന ഒരു സ്ത്രീയെ നോക്കി അമ്മ പറയുന്നു, "മോനേ, അവര്‍ ചോദിച്ചാല്‍ ഞാനിവിടെ ഇല്ല എന്ന് പറഞ്ഞേക്ക്." ഇത് എന്തായിരിക്കും മോനില്‍ ഉണര്‍ത്തുന്ന ബോധം എന്നറിയുമോ? നുണ പറയരുത്, പക്ഷേ, ആവശ്യമുള്ളപ്പോള്‍ എന്തുമാവാം എന്നല്ലേ? ഇവിടെ കുറ്റക്കാരന ആരാണ്?

8. മോഷണ പ്രവണത

മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ട വസ്തുക്കള്‍ അവരുടെ അറിവും അനുവാദവും കൂടാതെ സ്വന്തമാക്കുന്നതാണല്ലോ മോഷണം. കുട്ടികളെ മോഷണത്തിലേക്ക് നയിക്കുന്ന ചുറ്റുപാടുകള്‍ ഒഴിവാക്കുകയാണ് ഇത് ഇല്ലാതാക്കാന്‍ ആദ്യമായി ചെയ്യേണ്ടത്.

ഒരു കുട്ടി ചെറിയ മോഷണം നടത്തിയാല്‍ അത് മറച്ചുവെക്കാനും എന്തോ അബദ്ധം പറ്റിയതായി ചിത്രീകരിക്കാനും മുതിരരുത്. എന്നുവെച്ചാല്‍ "കള്ളന്‍" എന്ന് വിളിച്ചു കൂവി കുട്ടിയെ അവഹേളിക്കണമെന്നല്ല. മോഷണം മോഷണമായിത്തന്നെ കുട്ടിക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം. അവനെക്കൊണ്ടു തന്നെ വസ്തു ഉടമക്ക് തിരിച്ചേല്പിക്കണം. "കുട്ടിയല്ലേ, സാരമില്ലന്നെ" എന്ന ഭാവം കാണിക്കയുമരുത്. ആവര്‍ത്തിച്ചാലുള്ള ഭവിഷ്യത്ത് പറഞ്ഞ് മുളയിലേ ഈ പ്രവണത നുള്ളിക്കളയണം. (തുടരും)

(ഈ സന്ദേശം കേരള മുസ്ലീം കൂട്ടായ്മയുടെ ഈമൈയില്‍ വഴി ലഭിച്ചതാണ് അത് നിങ്ങളുമായി പങ്കുവെക്കുന്നു)

കുട്ടികളുടെ വളര്‍ച്ചയുടെ വഴികളില്‍ നമുക്ക് എങ്ങനെ രംഗബോധമുള്ള മാതാപിതാക്കളാകാം? Part-2

സ്നേഹം

സ്നേഹം എന്തെന്ന് നിര്‍വചിക്കുക പ്രയാസമാണ്;നല്‍കാനും അനുഭവിക്കാനും എളുപ്പവും. കുട്ടികളുടെ സര്‍വവിധ മാനസികവൈകാരിക പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് സ്നേഹം. സുപ്രസിദ്ധ ശിശുമനഃശാസ്ത്രജ്ഞനായ ആന്റോയിന്‍സാന്റോക്സിന്റെ അഭിപ്രായത്തില്‍ സ്നേഹത്തിന്റെ മാസ്മരിക ശക്തിക്ക് വഴങ്ങാത്തവരായി ഭൂമുഖത്ത് ആരുമില്ല. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സ്നേഹം നല്‍കണം. ഇത് വളരെ പ്രധാനമാണ്. പക്ഷേ, ഇതില്‍ പുതുമയേതുമില്ല, അല്ലേ? പക്ഷേ ഞാന്‍ പറയട്ടെ, കറകളഞ്ഞ സ്നേഹമാണ് നാം നല്‍കേണ്ടത്, എങ്ങിനെ? നിങ്ങളുടെ കുട്ടി ശുണ്‍ഠിയെടുക്കുമ്പോള്‍, പലതും തല്ലിയുടക്കുമ്പോള്‍, നിങ്ങളെ ചവിട്ടിമെതിക്കുമ്പോള്‍, കാര്‍ക്കിച്ചുതുപ്പുമ്പോള്‍, നിങ്ങള്‍ക്കവനെ സ്നേഹിക്കാന്‍ കഴിയുമോ? അവന്‍ കുഴിമടിയനായി കിടന്നുറങ്ങുമ്പോള്‍, പരീക്ഷയില്‍ വട്ടപൂജ്യവുമായി വരുമ്പോള്‍, അറുബോറനായി വെറുപ്പിക്കുമ്പോള്‍ നിങ്ങള്‍ അവനെ സ്നേഹിക്കുമോ? എങ്കിലത് കറകളഞ്ഞ സ്നേഹമായി.

അവന്‍ നേട്ടങ്ങളുണ്ടാക്കുമ്പോള്‍, പൂച്ചക്കുഞ്ഞുങ്ങളെപ്പോലെ അനുസരിക്കുമ്പോള്‍, ശാന്തരായിരിക്കുമ്പോള്‍ "നല്ല കുട്ടി" എന്ന സര്‍ട്ടിഫിക്കറ്റും സ്നേഹവും നല്‍കുന്നതില്‍ പുതുമയില്ല. മറ്റുള്ളവര്‍ വെറുക്കുമ്പോള്‍, വെറുപ്പിക്കുന്ന സാഹചര്യം സ്വയം സൃഷ്ടിച്ച നിങ്ങളുടെ പുത്രനെ/പുത്രിയെ സ്നേഹിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കണം. നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കുമുപരി അവനെന്ന വ്യക്തിയെ സ്നേഹിക്കണം. ഇതാണ് കുട്ടികളോടുള്ള സ്നേഹം.

ഇത്തരം സ്നേഹം പല മാതാപിതാക്കളിലും സ്റ്റോക്കുണ്ടെങ്കിലും കുഞ്ഞുങ്ങള്‍ക്കത് ലഭിക്കാറില്ല. കാരണം അവര്‍ക്കത് കൊടുക്കാന്‍ അറിയില്ല. ചുരുക്കത്തില്‍ കുട്ടികളെ സ്നേഹിച്ചാല്‍ പോരാ, തങ്ങള്‍ സ്നേഹിക്കുന്നു എന്ന് അവരെ ബോധ്യപ്പെടുത്തണം. അനുഭവഭേദ്യമാക്കണം. അവരറിയെ അവരിലേക്ക് സ്നേഹം ചൊരിയണം. എങ്ങനെ? നമുക്ക് നോക്കാം. അവരെ മറ്റുള്ളവര്‍ക്കു മുമ്പില്‍ വെച്ചു പ്രശംസിക്കുകയത്രെ അതില്‍ പ്രധാനം. അവരുടെ കുസൃതിത്തരങ്ങളുടെ വിഴുപ്പുകള്‍ മറ്റുള്ളവരോട് അവരുടെ മുമ്പില്‍വെച്ച് അഴിക്കരുത്. പകരം, കൊച്ചുകൊച്ചു നേട്ടങ്ങള്‍ മാത്രം പറയുന്നതിലൂടെ അവര്‍ നിങ്ങളെ അഭിമാനപൂര്‍വ്വം സ്മരിക്കും, സ്നേഹിക്കും. എല്ലാ സമയത്തും അവര്‍ നമ്മുടെ അമൂല്യസമ്പത്താണ്, അഭിമാനമാണ് എന്ന തരത്തില്‍ പെരുമാറണം (മറ്റുള്ളവരെ ഇക്കാര്യം പറഞ്ഞു മുഷിപ്പിക്കുകയും അരുത്) പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് സ്നേഹം സംവാദിക്കുന്നത്. സ്നേഹത്തോടെയുള്ള വാക്കുകള്‍, നോട്ടം, തലോടല്‍ ഇവയെല്ലാം വ്യക്തികളുടെ ആന്തരിക യാഥാര്‍ഥ്യങ്ങളുടെ അകലങ്ങളിലേക്കും ആഴങ്ങളിലേക്കും ഇറങ്ങിച്ചെല്ലുവാന്‍ കെല്പുള്ളവയാണ്. വെട്ടുകത്തിയെടുത്തു മുറ്റത്തെ ചെടികള്‍ മുഴുവന്‍ വെട്ടിവീഴ്ത്തുന്ന "അസുര" വിത്തായ പുത്രനെ നോക്കി "ഉമ്മയുടെ പൊന്നു മോനല്ലേ, നമ്മുടെ ചെടി വീഴ്ത്തല്ലേ, ചെടി വെട്ടിയാല്‍ നിനക്ക് പൂവ് കിട്ടുമോ" എന്ന് ചോദിച്ചാല്‍ അവന്‍ വെട്ട് നിര്‍ത്തും. സ്നേഹം വഴിയുന്ന വാക്കുകള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും.

ദാര്‍ശനികര്‍ ചൂണ്ടിക്കാട്ടുന്നപോലെ കര്‍ണ്ണങ്ങളിലൂടെയും കണ്ണുകളിലൂടെയും വിനിമയം ചെയ്യപ്പെടുന്ന സ്നേഹത്തിന് അന്തരീക്ഷത്തിലൂടെ ഏറെ സ്ഞ്ചരിക്കണം. വായുവിലൂടെയുള്ള ഈ പ്രയാണം സ്നേഹത്തിന്റെ മാറ്റ് കുറച്ചെന്നു വരാം, ഊഷ്മളത ചോര്‍ന്നുപോയെന്നുവരാം. പക്ഷേ, സ്പര്‍ശനത്തിലൂടെ, ശാരീരികസമ്പര്‍ക്കത്തിലൂടെ സ്നേഹവിനിമയം ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് നേരിട്ട് സംഭവിക്കുന്നു. അപ്പോള്‍ സ്നേഹത്തിന്റെ ഊഷ്മളതയും തീവ്രതയും മാധുര്യവും ഏറെ ഉയര്‍ന്നിരിക്കും. അതിനാല്‍, കുഞ്ഞുങ്ങളെ ആലിംഗനം ചെയ്യണം. ഉമ്മവെക്കണം. അത് സ്നേഹബോധത്തോടൊപ്പം സുരക്ഷിതത്വവും അവരില്‍ വളര്‍ത്തും. ഇങ്ങനെ വിവിധ രീതികളില്‍ മാതാപിതാക്കളുട ഹൃദയങ്ങളില്‍ പതഞ്ഞുയരുന്ന സ്നേഹം കുട്ടികള്‍ക്ക് അനുഭവഭേദ്യമാകണം. എന്നാല്‍ അവര്‍ ഉയര്‍ന്ന വ്യക്തിത്വമാര്‍ജിക്കും (തുടരും)

(കേരള മുസ്ലീങ്ങളുടെ കൂട്ടായമ ഈമെയിലിലൂടെ ലഭിച്ച സന്ദേശം നിങ്ങളുമായി പങ്കുവെക്കുന്നു)

27 February, 2008

വെളുത്തുള്ളി

Garlic

What are the folklore uses of garlic?

Garlic traditionally has been used as a natural antibiotic thought to protect against infection, to lower blood pressure, and to treat atherosclerosis, asthma, arthritis, cancer, and circulatory problems.

What is garlic?

Garlic grows in the form of a bulb. It is used in cooking to enhance the flavor, and it may also have some medicinal value.

How does garlic work?

Allicin, SAC (S-Allyl-Cystine) and ajoene are the three active compounds found, in varying amounts, in fresh garlic, many commercially produced garlic pills, and in garlic powder. Allicin, a chemical formed when garlic is crushed, appears to have antibacterial properties. SAC has been shown to be effective against the initiation of tumors in animals. Ajoene appears to be an anti- blood clotting agent.

Garlic supplements contain alliin, an odor-less precursor of the garlic smell in the active compounds of allicin and ajoene. The enzyme alliinase is needed to convert alliin to allicin and ajoene.

How effective is garlic?

Research on medicinal uses of allicin in fresh garlic indicate it can lower blood pressure and cholesterol. Ajoene may be useful in slowing blood clotting. In this way, garlic protects against heart disease and stroke. These results do not apply to garlic supplements, however. Studies also show that fresh garlic, in large quantities, can lower cholesterol levels. Because garlic thins the blood, it may lower blood pressure.

Other findings suggest that high levels of garlic may prevent development of cancer by stimulating the immune system and hindering growth of cancer cells. Laboratory studies show that garlic can inhibit bacteria growth and may fight infection. However, those results are unproven in humans.

How does cooking affect garlic?

Cooking preserves allicin, since heat inactivates the enzyme that weakens its antibacterial effect. Cooking garlic also decreases the likelihood it will cause gastrointestinal disturbances.
What are the recommended forms and dosages of garlic?

Research has shown that relatively large amounts must be consumed for garlic to be medicinally beneficial: one to five or more cloves a day.

A third of a teaspoon of garlic powder equals one dose of the most potent commercial supplement. If you take garlic supplements regularly, read the labels to identify the active compounds and their amounts.

Dried garlic does not contain the active compounds of allicin or ajoene, but does contain alliin. The enzyme alliinase may be present in garlic that has been dried at low temperatures, but it is unstable in the presence of acid. When dried garlic is consumed and reaches the stomach, the alliinase is destroyed by stomach acid; therefore, not much alliin is converted to allicin.
Sources:

Tyler, V. 1993. The Honest Herbal. The Haworth Press, Binghamton, N.Y. 3rd Edition. pp. 139-143.

Golub, C., Pungent, Powerful Garlic May Help Fight Infection, Heart Disease, Environmental Nutrition, December 1995. (18) 12. pp. 5-6.

Ward, E.M., Respect Grows for Botanical, But Can You Trust the Herbs You Buy? Environmental Nutrition, May 1995. (18) 5. pp. 5-6.

Prepared by Susan A. Latta
ഇമെയില്‍ വഴി ലഭിച്ചതും എല്ലാവര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ കാര്യങ്ങള്‍ നിങ്ങളുമായി പങ്കു വെക്കുന്നു

ക്ഷമ: വിശ്വാസിയുടെ മുഖമുദ്ര

മനുഷ്യ സമൂഹത്തിന് അല്ലാഹു നല്‍കിയിട്ടുള്ള അപാരമായ അനുഗ്രഹമാകുന്നു സത്യവും, അസത്യവും വേര്‍തിരിച്ച് മനസ്സിലാക്കുവാനുള്ള സവിശേഷബുദ്ധി എന്നുള്ളത്. അതുപയോഗിച്ച് കൊണ്ട് മനുഷ്യന്‍ ആദ്യമായി കണ്ടെത്തേണ്ടത് അവന്റെ സൃഷ്ടാവിനെയാകുന്നു. അല്ലാഹു അവന്റെ അടിമകള്‍ക്ക് നല്‍കിയ മറ്റൊരു അനുഗ്രഹമാകുന്നു അവന്റെയടുക്കല്‍ സ്വീകാര്യമായ ഇസ്ലാം (സമര്‍‍പ്പണം) എന്നത്. ഇത് കഴിഞ്ഞാല്‍ അല്ലാഹു മനുഷ്യസമൂഹത്തിന് നല്‍കിയിട്ടുള്ള വലിയ അനുഗ്രഹമാണ് ക്ഷമ എന്നത്. ഇസ്ലാമിന്റെ ഖലീഫയായ ഉമറുല്‍ ഫാറൂഖ്(റ) പറയുന്നു. (ഇസ്ലാമിന്ന് ശേഷം ക്ഷമയേക്കാള്‍ വിശാലമായ ഒരനുഗ്രഹവും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല).

എന്നാല്‍ ഈ മഹത്തായ അനുഗ്രഹത്തെപ്പറ്റി പലരും അജ്ഞതയിലാണ്, ക്ഷമയുടെ അമൂല്യതയെ പറ്റി മനസ്സിലാക്കിയവര്‍ വളരെ വിരളമാകുന്നു. ലോകരുടെ മോചനത്തിന് വേണ്ടി ലോകത്തേക്ക് നിയോഗിതരായ എല്ലാ പ്രവാചകന്മാരും തന്റെ പ്രബോധനപാതയില്‍ ഈ അനുഗ്രഹത്തിന്റെ മാധുര്യം രുചിച്ചറിഞ്ഞവരും, മറ്റുള്ളവര്‍ക്ക് അത് പഠിപ്പിച്ച് കൊടുത്തവരുമായിരുന്നു. ഉമര്‍(റ)നെ പോലെയുള്ള മഹാന്മാരായ സ്വഹാബാക്കള്‍ അതിനെ സംബന്ധിച്ച് വളരെ ബോധവാന്മാരായിരുന്നു. സച്ചരിതരായ സലഫി പണ്ഡിതന്മാരും ആപാതയില്‍ തന്നെയായിരുന്നു സഞ്ചരിച്ചിരുന്നത്.

നാം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് തനിക്ക് വരുന്ന പരീക്ഷണങ്ങളിലും, പ്രയാസങ്ങളിലും, ബുദ്ധിമുട്ടുകളിലും ഈ അനുഗ്രഹമല്ലാതെ വേറെ ഒരു പ്രതിവിധിയുമില്ലായെന്ന സത്യം. വിശുദ്ധഖുര്‍ആനിലും, തിരുസുന്നത്തിലും വളരെ ഗൗരവത്തില്‍ തന്നെ ക്ഷമയെപ്പറ്റി ഉണര്‍ത്തിയതായി നമുക്ക് കാണാനാവും.
സഹോദരാ,,,! അറിയുക, ക്ഷമ വിലയേറിയ ഒരു രത്നമാകുന്നു. മഹാത്മാക്കള്‍ അത് കരഗതമാക്കുവാന്‍ വേണ്ടി അത്യധികം പണിപ്പെട്ടിരുന്നു.

സഹോദരാ,,,! നീ അമൂല്യ സമ്പത്ത് കരസ്ഥമാക്കുവാന്‍ വേണ്ടി ശ്രമിച്ചിട്ടുണ്ടോ? അതോ നീ അതിനെ പാഴാക്കി കളഞ്ഞിരിക്കുകയാണോ??? എങ്കില്‍ അത് കരസ്ഥമാക്കുവാന്‍ ശ്രമിക്കേണ്ട സമയം അതിക്രമിച്ചില്ലേ???

വര്‍ണ്ണകടലാസുകള്‍ മിന്നിതിളങ്ങുന്നത് പോലെ ഇഹലോകത്തെ അനുഗ്രഹങ്ങള്‍ നിനക്ക് ചുറ്റും തത്തികളിക്കുകയാണ്, സഹോദരാ,,, നീ അതില്‍ വഞ്ചിതനാകാതിരിക്കുക, ഇഹലോകം വരുംലോകമായ പരലോകത്തേക്കുള്ള കൃഷിയിടമാകുന്നു. ഇവിടെ വിതച്ചാല്‍ മാത്രം പോരാ, തന്റെ വിളയെ നശിപ്പിക്കുന്ന കീടങ്ങളില്‍ നിന്നും, നാശകാരികളില്‍ നിന്നും അതിനെ പരിരക്ഷിച്ചെങ്കില്‍ മാത്രമേ നമ്മുടെ അദ്ധ്വാനത്തിന്റെ യഥാര്‍ത്ഥകൂലി നമുക്ക് ലഭിക്കുകയുള്ളൂ, ആയതിനാല്‍ ഇവിടെ നിന്നും അനുഭവിക്കേണ്ട പ്രയാസങ്ങളിലും, ബുദ്ധിമുട്ടുകളിലും ക്ഷമയവലംബിക്കുക. അതില്‍ അല്ലാഹുവിനോട് സദാ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുക, അല്ലാഹു പറയുന്നു, (സഹനവും, നമസ്കാരവുംമൂലം (അല്ലാഹുവിന്റെ) സഹായം തേടുക. അത്(നമസ്കാരം) ഭക്തന്മാരല്ലാത്തവര്‍ക്ക് വലിയ (പ്രയാസമുള്ള)കാര്യം തന്നെയാകുന്നു. തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും, അവങ്കലേക്ക് തിരിച്ച് പോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രേ അവര്‍(ഭക്തന്മാര്‍). അല്‍ബഖറ-45-46

ക്ഷമ പ്രവാചകന്മാരുടെ മുഖ മുദ്ര

കാലാകാലങ്ങളിലായി വ്യത്യസ്ത പ്രദേശങ്ങളിലേക്ക് നിയോഗിതരായ പ്രവാചകന്മാര്‍ക്ക് തങ്ങളില്‍ അര്‍പ്പിതമായ ഉത്തരവാദിത്വ നിര്‍വ്വഹണത്തിന്റെ പാതയില്‍ പരീക്ഷണങ്ങളുടെ നിലക്കാത്ത പ്രവാഹമായിരുന്നു നേരിടേണ്ടിവന്നത്. അതിലവര്‍ക്ക് നൂറുമേനി നേടുവാന്‍ സാധിച്ചത് ഈ മഹത്തായ അനുഗ്രഹം കൊണ്ടൊന്നു മാത്രമായിരുന്നു. എല്ലാ പ്രവാചകന്മാരുടേയും മുഖമുദ്ര തന്നെയായിരുന്നു ക്ഷമ. വിശുദ്ധ ഖുര്‍ആനിന്റെ ആയത്തുകളും, പ്രവാചക വചനങ്ങളും അതിന്ന് തെളിവാകുന്നു. അതില്‍ കൂടുതല്‍ കാലം ക്ഷമിച്ച നൂഹ്(അ)ന്റെ ചരിത്രം ഖുര്‍ആന്‍ നമുക്ക് വിവരിച്ച് തരുന്നുണ്ട്. അദ്ദേഹം 950 വര്‍ഷക്കാലം തന്റെ പ്രബോധന മാര്‍ഗ്ഗത്തില്‍ ക്ഷമയവലംബിച്ചു. മറ്റുള്ള പ്രവാചകരും ഇതിന്നപവാദമായിരുന്നില്ല.

(മൂസാക്ക് നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിനു ശേഷം തുടര്‍ച്ചയായി നാം ദൂതന്മാരെ അയച്ചു കൊണ്ടിരുന്നു. മറ്യമിന്റെ മകനായ ഈസാക്ക് നാം വ്യക്ത്മായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, അദ്ദേഹത്തിന്ന് നാം പരിശുദ്ധാത്മാവിന്റെ പിന്‍ബലം നല്‍കുകയും ചെയ്തു. എന്നിട്ട് നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും, ചില ദൂതന്മാരെ നിങ്ങള്‍ തള്ളികളയുകയും, മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ?) അല്‍ബഖറ - 87 പ്രവാചകന്മാരില്‍ തന്നെ കൂടുതല്‍ പ്രയാസങ്ങള്‍ സഹിച്ചവരായിരുന്നു "ദൃഢമനസ്കരായ പ്രവാചകന്മാര്‍" അവര്‍ സഹിച്ച സഹനം സ്ത്യവിശ്വാസികളോട് ജീവിതത്തില്‍ പകര്‍ത്തുവാന്‍ വേണ്ടി അല്ലാഹു കല്പിക്കുന്നുണ്ട്.

(ആകയാല്‍ ദൃഢ മനസ്കാരായ ദൈവ ദൂതന്മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. അവരുടെ (സത്യ നിഷേധികളുടെ) കാര്യത്തിന് നീ ധൃതി കാണിക്കരുത്. അവര്‍ക്ക് താക്കീതു നല്‍കപ്പെടുന്നത് (ശിക്ഷ) അവരില്‍ നേരില്‍ കാണുന്നദിവസം പകലില്‍നിന്നുള്ള ഒരു നാഴിക നേരം മാത്രമേ തങ്ങള്‍ (ഇഹലോകത്ത്) താമസിച്ചിട്ടുളളൂവെന്ന പോലെ അവര്‍ക്ക് തോന്നും. ഇതൊരു ഉദ്ബോധനമാകുന്നു. എന്നാല്‍ ധിക്കാരികളായ ജനങ്ങളല്ലാതെ നശിപ്പിക്കപ്പെടുമോ?) അഹ്ഖാഫ്-35

പ്രവാചകന്മാരെല്ലാം തന്നെ പ്രബോധന മാര്‍ഗ്ഗത്തില്‍ ക്ഷമയവലംബിച്ചു, മുഹമ്മദ് നബിയും അനുചന്മാരും ഒരുപാട് ക്ഷമിച്ചു. അവസാനം സ്വന്തം നാടും, വീടും ഉപേക്ഷിക്കേണ്ടിവന്നപ്പോള്‍ എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച് ക്ഷമിച്ച് കൊണ്ട് അതിനും തെയ്യാറായി, പ്രബോധനമാര്‍ഗ്ഗം അത്രയെളുപ്പമുള്ളതല്ല, അവിടെ പ്രയാസവും, ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുമ്പോള്‍ പ്രവാചകന്മാരുടെ ജീവിതത്തില്‍ നിന്നും പാഠം ഉള്‍കൊണ്ട് ദൃഢമനസ്കരായി സ്ഞ്ചരിക്കുക.

ക്ഷമ സത്യ വിശ്വാസികളുടെ അടയാളം.
പരമകാരുണികന്റെ അടിമകളുടെ സ്വഭാവങ്ങള്‍ എണ്ണി പറയുന്നിടത്ത് അല്ലാഹു പറഞ്ഞ ഒരു സ്വഭാവമാകുന്നു ക്ഷമ, അതായത് അവര്‍ തങ്ങള്‍ക്ക് നേരടേണ്ടിവന്ന എല്ലാ പ്രയാസങ്ങളിലും ക്ഷമ അവലംബിച്ചതിന്റെ പേരില്‍ അവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാകുന്നു. ആയതിനാല്‍ യഥാര്‍ത്ഥ സത്യവിശ്വാസി അത് തന്റെ ജീവിതത്തില്‍ പകര്‍ത്തുവാന്‍ ശ്രമിക്കേണ്ടതാകുന്നു. അല്ലാഹു പറയുന്നു (അത്തരക്കാര്‍ക്ക് തങ്ങള്‍ ക്ഷമിച്ചതിന്റെ പേരില്‍ (സ്വര്‍ഗ്ഗത്തില്‍) ഉന്നതമായ സ്ഥാനം പ്രതിഫലമായി നല്‍കപ്പെടുന്നതാണ്. അഭിവാദ്യത്തോടും, സമാധാനാശംസയോടും കൂടി അവര്‍ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും, പാര്‍പ്പിടവും) ഫുര്‍ഖാന്‍ - 75-76

നാം ക്ഷമിക്കേണ്ട സമയം

നാം ക്ഷമിക്കേണ്ടത്, ക്ഷമിച്ചാല്‍ ഫലം കിട്ടുന്ന സമയത്താകുന്നു. കോപം മുഖേന വരേണ്ട എല്ലാ ദോഷങ്ങളും വന്നതിന് ശേഷം ക്ഷമിച്ചിട്ട് പ്രയോജനമില്ല. പ്രവാചകന്മാരില്‍ ഇതിന് നമുക്ക് ഒരുപാട് ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കുന്നതാണ്. മക്കയിലെ മുശ് രിക്കുകളുടെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രവാചകനും അവിടുത്തെ അനുചരന്മാരില്‍ ചിലരും കൂടി തന്റെ ബന്ധുക്കളും കൂടിയുള്ള ത്വാഇഫിലേക്ക് അല്പം അശ്വാസം ലഭിക്കുവാന്‍ വേണ്ടി ചെന്നപ്പോള്‍ തന്റെ ബന്ധുക്കളടക്കം തന്നെ അപമാനിക്കുക മാത്രമല്ല കല്ലെറിയുക പോലും ചെയ്തു, അതിനാല്‍ വളരെ വിഷമവും ദുഃഖവും മൂലം പ്രവാചകന്ന് തന്റെ ബോധം തന്നെ നിശിക്കുമാറായിരുന്നു. ഇത് ഏഴാനാകാശത്തുനിന്നും കണ്ട തന്റെ രക്ഷിതാവ് മലക്കുല്‍ ജിബാലിനെ പ്രവാചകന്റെ സംരക്ഷണത്തിനും, അക്രമികളെ ശിക്ഷിക്കുവാനും വേണ്ടി അയക്കുകയുണ്ടായി. പ്രവാചകന്‍ ഒന്ന് മൗനാനുവാദം നല്‍കിയാല്‍ മതി, അവരെ അല്ലാഹു ഒന്നടങ്കം നശിപ്പിക്കുമായിരുന്നു, എന്നാല്‍ പ്രവാചകന്‍ പറഞ്ഞ മറുപടി നമ്മുടെ എല്ലാവരുടേയും കണ്ണ് തുറപ്പിക്കേണ്ട്താകുന്നു. പ്രവാചകന്‍ പറഞ്ഞത് "വരും കാലങ്ങളില്‍ അവരുടെ തലമുറകളില്‍ ആരെങ്കിലും അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരുയുണ്ടായേക്കാം അവരെ ശിക്ഷിക്കേണ്ടതില്ല, അവര്‍ അറിവില്ലാത്ത ജനങ്ങളാകുന്നു." പ്രവാചകന്റെ ക്ഷമയിലെ അതുല്ല്യമായ മാതൃകയാണ് നമുക്കിവിടെ കാണുവാന്‍ കഴിഞ്ഞത്. ബുഖാരി ഉദ്ധരിക്കുന്നൊരു ഹദീസില്‍ നമുക്കിങ്ങനെ കാണാന്‍ സാധിക്കുന്നു. "അനസ്ബ്നുമാലിക്(റ)വില്‍ നിന്ന് നിവേദനം: (ഖബറിന്നരികില്‍ നിന്ന് കരഞ്ഞ് കൊണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ അരികിലൂടെ പ്രവാചകന്‍ (സ) നടന്ന് പോകുകയുണ്ടായി, പ്രവാചകന്‍ ആ സ്ത്രീയോട് പറയുകയുണ്ടായി, "നീ അല്ലാഹുവിനെ സൂക്ഷിക്കുക, നീ ക്ഷമിക്കുക" അപ്പോള്‍ അവള്‍ പറഞ്ഞു, "എന്നെ ബാധിച്ച പ്രയാസം നിനക്ക് ബാധിച്ചിട്ടില്ല, നിനക്കതിനെപ്പറ്റി അറിയുകയുമില്ല" അവളോട് അത് പ്രവാചകനാണെന്ന് പറയപ്പെടുമ്പോള്‍ അവള്‍ പ്രവാചകന്റെ വാതിലിനടുത്ത് ചെന്ന് പറഞ്ഞു - പ്രവാചകന്റെ അടുത്ത് അവള്‍ പാറാവുകാരെ കണ്ടില്ല - (താങ്കളാണെന്ന് എനിക്ക് അറിയില്ലായിരുന്നു" അപ്പോള്‍ പ്രവാചകന്‍ പറയുകയുണ്ടായി, "ക്ഷമ അതിന്റെ പ്രഥമ ഘട്ടത്തിലാകുന്നു") ഇതില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്, ക്ഷമിക്കേണ്ടത് തന്നെ കോപവും, വ്യസനവും കീഴ്പ്പെടുത്തുന്ന അവസരത്തിലാകുന്നു. അതല്ലാതെ ക്ഷമ കൈവിട്ട് വരേണ്ട എല്ലാ കഷ്ടതകളും വന്നതിന്ന് ശേഷം ക്ഷമിച്ചിട്ട് പ്രയോജനമില്ല. തുടര്‍ന്ന് നാം ഖേദിക്കേണ്ടിവരും.

ക്ഷമയവലംബിക്കുവാനുള്ള കല്പന

വിശുദ്ധഖുര്‍ആന്‍ അടിക്കടി ക്ഷമ കൈകൊള്ളുവാന്‍ വേണ്ടി സത്യവിശ്വാസികളെ ഉണര്‍ത്തുന്നുണ്ട്. നമുക്കെന്തെങ്കിലും ബുദ്ധിമുട്ടുകളോ, പ്രയാസങ്ങളോ വരുമ്പോള്‍ അവിടെ നമ്മള്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് കൊണ്ട് ക്ഷമ അവലംബിച്ചാല്‍ നാം തിന്മയായി കരുതിയകാര്യം നന്മയായി ഭവിക്കുന്നതായി നമുക്ക് കാണാന്‍ സാധിച്ചേക്കാം. നമ്മുടെ ജീവിതത്തില്‍ നിന്ന് തന്നെ നമുക്കതിന്ന് ഒരുപാട് ഉദാഹരണങ്ങള്‍ നിരത്താന്‍ സാധിക്കും. അല്ലാഹു പറയുന്നു: (എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ത്ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ത്ഥത്തില്‍) അത് നിങ്ങള്‍ക്ക് ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.) അല്‍ബഖറ - 126.

അല്ലാഹുവിന്ന് വേണ്ടി പ്രയാസങ്ങളില്‍ ക്ഷമ അവലംബിച്ചാല്‍ ശത്രുക്കള്‍ക്കെതിരില്‍ അല്ലാഹു നമ്മെ സഹായിക്കുകയും, ശത്രുക്കളുടെ കുതന്ത്രങ്ങളെ അല്ലാഹു ഒരു പാഴ് വേലയാക്കുകയും ചെയ്തേക്കാം. അല്ലാഹു പറയുന്നു, (നിങ്ങള്‍ക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക് മനപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക് വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാ വശവും അറിയുന്നവനാകുന്നു) ആലു ഇംറാന്‍-120.

(സത്യ വിശ്വസികളെ, നിങ്ങള്‍ ക്ഷമിക്കുകയും, ക്ഷമയില്‍ മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം) ആലും ഇംറാന്‍-200.

ക്ഷമ കൈകൊള്ളുകയും പരസ്പരം ക്ഷമ കൈകൊള്ളുവാന്‍ ഉപദേശിക്കുകയും ചെയ്യാത്തവര്‍ മുഴുവനും ന‍ഷ്ടാത്തിലാണെന്ന് അല്ലാഹു സൂറത്തുല്‍ അസ്വറിലൂടെ പ്രഖ്യാപിക്കുന്നു. അല്ലാഹു പറയുന്നു: വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈകൊള്ളുവാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്യാത്തവരൊഴികെ) അല്‍ അസ്വര്‍-3 (സത്യവിശ്വാസികളെ, നിങ്ങള്‍ സഹനവും, നംസ്കാരവും മൂലം (അല്ലാഹവിനോട്) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു) അല്‍ബഖറ-15.

(സഹനവും, നമസ്കാരവും മൂലം (അല്ലാഹുവിന്റെ) സഹായം തേടുക. അത്(നമസ്കാരം) ഭക്തനമാരല്ലാത്തവര്‍ക്ക് വലിയ (പ്രയാസമുള്ള) കാര്യം തന്നെയാകുന്നു) അല്‍ബഖറ-45.

പ്രവാചകന്മാരെല്ലാം തന്നെ തങ്ങളുടെ സ്വസമൂഹങ്ങളോട് പരസ്പരം ക്ഷമ കൈകൊള്ളുവാന്‍ ഉപദേശിച്ചിരുന്നു. മൂസാ നബി(അ) പറയുന്നതായി അല്ലാഹു പറയുന്നു: (മൂസാ തന്റെ ജനങ്ങളോട് പറഞ്ഞു; നിങ്ങള്‍ അല്ലാഹവോട് സഹായം തേടുകയും, ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഭൂമി അല്ലാഹുവിന്റെതാകുന്നു. അവന്റെ ദാസന്മാരില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അത് അവകാശപ്പെടുത്തി കൊടുക്കുന്നു. പര്യവസാനം ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്കനുകൂലമായിരിക്കും) അഅറാഫ്-128.

ക്ഷമക്കുള്ള പ്രതിഫലം.

ക്ഷമകൈകൊള്ളുന്നവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുമെന്ന് വിശുദ്ധഖര്‍ആനില്‍ വാഗ്ദാനം നല്‍കുന്നുണ്ട്. അല്ലാഹു പറയുന്നു: (കുറച്ചൊക്കെ ഭയം, പട്ടിണി, ധാനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവമുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക) അല്‍ബഖറ-155.

പ്രയാസങ്ങളിലും, ബുദ്ധിമുട്ടുകളിലും ക്ഷമ അവലംബിക്കുന്നവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കുമെന്ന് വാഗ്ദാനം നല്‍കിയിരിക്കുന്നു. അല്ലാഹു പറയുന്നു (അവര്‍ക്കത്രേ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാരഗ്ഗം പ്രാപിച്ചവര്‍) അല്‍ബഖറ-157.

(വിഷമതകളും, ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈകൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍ അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍) അല്‍ബഖറ-177.

(അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു) (അവര്‍ ക്ഷമിച്ചത് കൊണ്ട് ഇന്നിതാ അവര്‍ തന്നെയാകുന്നു. ഭാഗ്യവാന്മാര്‍) അല്‍മുഅമിനൂന്‍-111 (അത്തരക്കാര്‍ക്ക് തങ്ങള്‍ ക്ഷമിച്ചതിന്റെ പേരില്‍ (സ്വര്‍ഗ്ഗത്തില്‍) ഉന്നതമായ സ്ഥാനം പ്രതിഫലമായി നല്‍കപ്പെടുന്നതാണ്. അഭിവാദ്യത്തോടും, സമാധാനാശംസയോടും കൂടി അവര്‍ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും, പാര്‍പ്പിടവും!) ഫുര്‍ഖാന്‍-75-76.

തങ്ങള്‍ ക്ഷമിച്ചതിന്റെ പേരില്‍ അവര്‍ക്ക് രണ്ട് പ്രാവശ്യം പ്രതിഫലം നല്‍കുമെന്നാണ് അല്ലാഹു പറയുന്നത്.
(അത്തരക്കാര്‍ക്ക് അവര്‍ ക്ഷമിച്ചതിന്റെ ഫലമായി അവരുടെ പ്രതിഫലം രണ്ടുമടങ്ങായി നല്‍കപ്പെടുന്നതാണ്. അവര്‍ നന്മകൊണ്ട് തിന്മയെ തടുക്കുകയും നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യും) ഖസസ്-54.

അബീമാലിക് അല്‍ ഹാരിധിബ്നു ആസ്വിമില്‍ അശ്ഹരി(റ)വില്‍ നിന്ന് പ്രവാചകന്‍(സ) പറഞ്ഞു, "ശുദ്ധി വിശ്വാസത്തിന്റെ ഭാഗമാകുന്നു, 'അല്‍ഹംദുലില്ലാഹ്' എന്നത് തുലാസ് നിറക്കുന്നതാകുന്നു, 'സുബ്ഹാനല്ലാഹ്', അല്‍ഹംദുലില്ലാഹ്' ആകാശഭൂമികള്‍ക്കിടയിലുള്ളതിനെ നിറക്കുന്നതാകുന്നു, നമസ്കാരം പ്രകാശവും, ദാനധര്‍മ്മങ്ങള്‍ തെളിവും, ക്ഷമ വെളിച്ചവും, ഖുര്‍ആന്‍ നിനക്ക് അനുകൂലമായോ, പ്രതികൂലമായോ തെളിവുമാകുന്നു, എല്ലാവരും പ്രഭാതത്തില്‍ ജീവിതമാരംഭിക്കുകയും സ്വന്തത്തെ സ്വയംതന്നെ വില്‍ക്കുകയും ചെയ്യുന്നു. ചിലരതിനെ മോചിപ്പിക്കുന്നു. മറ്റുചിലരതിനെ നാശത്തിലാക്കുകയും ചെയ്യുന്നു'” മുസ് ലീം.

ബുദ്ധിമുട്ടുകളില്‍ ക്ഷമിക്കുക

ബുദ്ധിമുട്ടുകളിലും, പ്രയാസങ്ങളിലും, പരീക്ഷണങ്ങളിലും ക്ഷമ കൈകൊള്ളുക. അങ്ങിനെ ചെയ്യുന്നവര്‍ക്ക് അല്ലാഹു അളവറ്റ പ്രതിഫലം വാഗ്ദാനം നല്‍കുന്നു.

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവ നഷ്ടം എന്നിവമുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കുക അല്‍ബഖറ-155.

(എത്രയെത്ര പ്രവാചകന്മാരോടൊപ്പം അനേകം ദൈവദാസന്മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്! എന്നിട്ട് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നു കൊണ്ടും അവര്‍ തളര്‍ന്നില്ല. അവര്‍ ദൗര്‍ബല്യം കാണിക്കുകയോ ഒതുങ്ങികൂടുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു) ആലു ഇംറാന്‍-146.

അല്ലാഹു എന്ത് കല്പിച്ചുവോ അത് എന്ത് തന്നെയാണെങ്കിലും മനസാ വാചാ കര്‍മണാ നടപ്പില്‍ വരുത്തുകയെന്നതാണ് ഒരു മുസ്ലീമിന്റെ ബാധ്യത. അതാണ് അല്ലാഹുവിന്റെ ഖലീലായ ഇബ്രാഹീം, ഇസ്മാഈല്‍(അ) എന്നീ പ്രവാചകന്മാരില്‍ നിന്ന് നമുക്ക് മാതൃക ഉള്‍കൊള്ളുവാനുള്ളത്. അല്ലാഹു പറയുന്നു. (എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കുവാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു, എന്റെ കുഞ്ഞുമകനെ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു, എന്റെ പിതാവെ, കല്പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്ത് കൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാ ശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്) സ്വാഫ്ഫാത്ത്-102.

മേല്‍ വിവരിച്ചതില്‍ നിന്നും ക്ഷമക്ക് ഇസ്ലാം നല്‍കുന്ന പ്രാധാന്യം നാം മനസ്സിലാക്കി. ആയതിനാല്‍ അല്ലാഹു കല്പിച്ച പ്രകാരം ക്ഷമ അവലംബിച്ച് കൊണ്ട് അല്ലാഹുവിന്റെ മതം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാനും, അത് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുവാനും നാം ശ്രമിക്കുക. അതിന്റെ പാതയില്‍ നമുക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളില്‍ ക്ഷമയവലംബിക്കുക, അല്ലാഹു അതിന്ന് തൗഫീഖ് നല്‍കട്ടെ. ആമീന്‍

കടപ്പാട്: സയ്യിദ് സഹ്ഫര്‍ സ്വാദിഖ്