അന്നു നിലാവുള്ള ഒരു രത്രിയില്‍ ആകാശത്തെ മിന്നിതിളങ്ങുന്ന കുഞ്ഞു നക്ഷത്രങ്ങളെ നോക്കി ഞാനും എന്റെ ബാല്യകാല സുഹൃത്തും വീടിനു പുറത്തു ഒരു പുല്ലായയില്‍ മലര്‍ന്നു കിടന്നു ആസ്വദിക്കുകയായിരുന്നു. കൂടെ സ്വന്തം സഹോദരിമാരും അയല്‍വാസികളായ കുടുംബക്കാരും ഒരു ഭാഗത്ത്. അവരും അവരുടെ ലോകവും, ഞങ്ങളും ഞങ്ങളുടെ ലോകവും, പൊടികുഞ്ഞുങ്ങള്‍ അവരുടെ ലോകവും ആയി നിലാവു കൊള്ളൂകായാണു. കൂടെയുള്ള കുസൃതികളായ കുഞ്ഞുമക്കള്‍ ഞങ്ങള്‍ക്കു ചുറ്റും ഓടി തിമര്‍ക്കുന്നുണ്ടായിരുന്നു. ഏതു നിമിഷവും അവരുടെ ഓട്ടം ഞങ്ങള്‍ക്കുമുകളിലൂടെ ഉണ്ടാവും എന്ന ഒരു ഉള്‍ഭയത്തോടെയാണു കിടക്കുന്നതു. അങ്ങിനെ പ്രതീക്ഷിക്കാനും കാരണം ഉണ്ട് ഇന്നലത്തെ അവരുടെ ഓട്ട പന്തയം അവസാനിച്ചതു എന്റെ നെഞ്ചത്താണേയ്. നൊയമ്പ് തുറന്നതിനു ശേഷം ഭക്ഷണത്തിനു മുന്നെ വീടിനു പുറത്തു കുറച്ചു സമയം കാറ്റുകൊള്ളാന്‍ കിടക്കുക എന്ന ഒരു പതിവിണ്ടായിരുന്നു. പക്ഷേ അപ്പോഴും നോമ്പു തുറന്നതിന്നു ശേഷം ബാക്കി വന്ന പലഹാരങ്ങള്‍ ചിലവായിക്കോട്ടെ എന്നു കരുതി ഉമ്മ അതെല്ലാം കൂടി ഒരു പാത്രത്തിലാക്കി പുറത്തു വെക്കുമായിരുന്നു. അതികപക്ഷം ആ പാത്രം കാലിയാകാറുണ്ട് അതു കൊണ്ടു തന്നെയാണു ഉമ്മ ആ സമ്പ്രദായം നടപ്പാക്കിയതും. എന്തായാലും സ്വന്തം മക്കളല്ലെ പോരാത്തതിനു നോമ്പും എങ്ങനെയെങ്കിലും എന്തെങ്കിലും ഒക്കെ ആയിട്ടു അകത്തേക്കു ചെല്ലട്ടെ എന്നു ചിന്തിച്ചു കാണും. തൊട്ടടുത്തുള്ള ചാക്കപ്പന്റെ പീടികയില്‍ ക്രിസ്തുമസ്സിനു മരത്തിനു മുകളില്‍ കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങള്‍ ഉണ്ടാക്കി അലങ്കരിക്കുമായിരുന്നു. അന്നു ഏറ്റവും കൂടുതല്‍ നക്ഷത്രം കാണാറും ആ മരത്തിലാണു. അതിലും എത്രയോ കൂടുതല്‍ ഞാന്‍ അപ്പോള്‍ ഞാന്‍ ആകാശത്തു കണ്ടു. അതെല്ലാം ഒന്നു എണ്ണി കണക്കാക്കാം എന്നു കരുതി എണ്ണാന്‍ തുടങ്ങായിരുന്നു. അപ്പോഴാണു ഒരു വിളി കേട്ടതു. "ടാ...ദേ.. അങ്ങോട്ടു നോക്ക്യേ... ദാണ്ടേ..ഒരു "നച്ചത്രം നീങ്ങി നീങ്ങി പോണു". തൊട്ടടുത്ത് കിടന്നു ഞാന്‍ കാണാത്ത എന്തോ അവന്‍ കണ്ടുപിടിച്ചിരിക്കുന്നു. "എവിടെ.. എവിടെ.." ഞാനും ഉത്സാഹത്തോടെ അതിനെ നോക്കി. ശരിയാ അവന്‍ പറഞ്ഞതു. ആ നക്ഷത്രത്തിന്റെ ധൃതി പിടിച്ചുള്ള പാച്ചലു കണ്ടപ്പോള്‍ എനിക്കു മനസ്സിലായി അതു നക്ഷത്രമല്ല ഒരു വിമാനം ആണെന്നു. ഞാനാ കണ്ടുപിടുത്തം വളരെ ഗൗരവത്തില്‍ അവനു പറഞ്ഞു മനസ്സിലാക്കി. അപ്പോഴേക്കും തരിക്കഞ്ഞിയുമായി ഉമ്മ പുറത്തേക്കു എത്തിയിരുന്നു. അതു എന്റെ ഒരു ആഗ്രഹ സഫലീകരണത്തിന്റെ ഭാഗമായിരുന്നു. ഇന്നലേ പറഞ്ഞതു നോക്കിയതാണു നടന്നില്ല. പക്ഷേ അതു വേറെ ചില പലഹാരങ്ങള്‍ ആദ്യമേ പറഞ്ഞതു കൊണ്ടു ഈ ആഗ്രഹം ഇന്നത്തേക്കു മാറ്റി വെച്ചതാണു. നോമ്പു തുറക്കാനായാല്‍ അതുവരെ കണ്ണില്‍ കണ്ട എല്ലാ പലഹാരങ്ങളും ഉണ്ടാക്കാന്‍ ഉമ്മാനെ നിര്‍ബന്ധിക്കും, പക്ഷേ നിര്‍ബന്ധം മത്രമേ ഉള്ളൂ. ഒന്നും കഴിക്കാന്‍ കഴിയാറില്ല കാരണം ആദ്യമേ കുറേ വെള്ളം കുടിച്ചു വയറു നിറക്കും, പിന്നെ എല്ലാം കാണാനെ കഴിയൂ. അതു ഉമ്മാക്കും അറിയാമായിരുന്നു. അതിനാല്‍ രണ്ടോ മൂന്നോ തരം പലഹാരം മാത്രമേ ഉണ്ടാക്കാറുള്ളൂ. പിന്നെ അടുത്ത വീട്ടിലെ പലഹാരം ഇങ്ങോട്ടും ഇവിടുത്തേത് അങ്ങോട്ടും പോകും അങ്ങിനെ ആകുമ്പോള്‍ പലഹാരത്തിന്റെ എണ്ണം വീണ്ടും കൂടും. അങ്ങിനെ ആഗ്രഹം എന്റേതും ആസ്വദിച്ചു കഴിക്കുന്നതു വീട്ടുകാരും ആയിരുന്നു. മദ്രസ്സയില്‍ പോയാലും, സ്കൂളില്‍ പോയാലും നോമ്പു സമയത്തു ക്ഷീണം മാറ്റാന്‍ വേണ്ടി മുഖം കഴുകുന്ന ഒരു ഏര്‍പ്പാടുണ്ടേയ്. അതാണു ഏക ആശ്വാസം. കാരണം അപ്പോഴാണു എന്റെ ദാഹം ഞാന്‍ തീര്‍ക്കാറുള്ളതു. മുഖം കഴുകി കഴിയുമ്പോഴേക്കും എന്റെ ദാഹം തീരാനുള്ള വെള്ളം അകത്തേക്കു എത്തിയിരിക്കും. അപ്പോള്‍ എന്റെ ക്ഷീണവും തീരാറുണ്ടായിരുന്നു. ചില ദിവസങ്ങളില്‍ മുഖം കൂടുതല്‍ കഴുകേണ്ടി വരും. ആദ്യത്തെ പത്തു ദിവസം കഴിഞ്ഞാല്‍ പിന്നെ ഇടക്കിടക്കു നൊയമ്പു തുറപ്പിക്കുന്നൊരു ഏര്‍പ്പാടുണ്ടു. ആ ദിവസങ്ങള്‍ എല്ലം സന്തോഷത്തിന്റെ ദിവസങ്ങള്‍ ആയിരുന്നു കാരണം അന്ന് വീട്ടില്‍ പലരും വരുന്നതല്ലേ അപ്പോള്‍ പ്രത്യേകമായ പലഹാരങ്ങളും എല്ലാ തരം പഴവര്‍ഗ്ഗങ്ങളും അവര്‍ക്കു വേണ്ടി ഒരിക്കിയിരിക്കും. കട്ടു തിന്നുതില്‍ ഒരു പ്രത്യേക രുചിയുണ്ടെന്നു മനസ്സിലാക്കിയ നാളുകള്‍. ഞാനും എന്റെ അയല്‍ വാസിയായ കൂട്ടുകാരനും ഒരുമിച്ചിരുന്നു കഴിക്കാന്‍ രണ്ടു മൂന്നു സ്ഥലങ്ങള്‍ വീടിനു പല ഭാഗത്തായി കണ്ടു വെച്ചിരുന്നു. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഓരോന്നായി തെയ്യാറാവുന്നതിനനുസരിച്ച് അതില്‍ നിന്നും ഒരോന്നും അടിച്ചു മാറ്റി നേരത്തെ തീരുമാനിച്ച സ്ഥലങ്ങളില്‍ കൊണ്ടു വെക്കും, പിന്നെ അവന്‍ എന്നെ തപ്പും ഞാന്‍ അവനെ തപ്പും. അങ്ങിനെ ഞങ്ങള്‍ രണ്ടു പേരും ആശിച്ചു അതു കഴിക്കാന്‍ വേണ്ടി ആരും കാണാതെ അവിടെയെത്തും, അപ്പോഴല്ലേ അത്ഭുതം അവിടെ ശൂന്യമായ പാത്രം മാത്രം എനിക്കും അവനും ദേഷ്യമാണോ സങ്കടമാണോ അങ്കലാപ്പാണോ ഒന്നും തിരിച്ചറിയാത്ത ഒരു അവസ്ഥ ഇനി എന്തു ചെയ്യും ആരായിരിക്കും ആ ക്രൂര കൃത്യം ചെയ്തിരിക്കുക. വീട്ടില്‍ വേറെ ആര്‍ക്കും അറിയാന്‍ വഴിയില്ല. അപ്പോഴാണു ഞങ്ങള്‍ക്കു അതു ശ്രദ്ധയില്‍പ്പെട്ടതു അവിടെയുള്ള പീക്കിരി കൂട്ടം അവിടെ പൊരിഞ്ഞ അടി എന്തിനാണു അവര്‍ അവിടെ വഴക്കു എന്നന്വേഷിക്കാന്‍ വേണ്ടി പോയപ്പോളല്ലേ മനസ്സിലായതു അവര്‍ക്കു കിട്ടിയ വീതം പോരാ അതിനാണു അവര്‍ തമ്മില്‍ വഴക്കു. ഞങ്ങള്‍ക്കറിയാം അവര്‍ക്കൊന്നും അടുക്കളയിലേക്കു പ്രവേശനം ഇല്ലെന്നു. പിന്നെ എവിടുന്നു ഇവര്‍ക്കിതു കിട്ടി ഞങ്ങള്‍ അവരോടു വളരെ സ്നേഹത്തില്‍ ചോദിച്ചു. അങ്ങിനെ ചോദിച്ചാലെ കാര്യം നടക്കൂ. കാരണം അവരെ ഞങ്ങള്‍ക്കറിയാവുന്ന പോലെ ആര്‍ക്കും അറിയില്ല. അത്രക്കു വലിയ കുസൃതികളാണു. അപ്പോള്‍ അവരുടെ കണ്ണൂകളില്‍ ഒരു നിധി കിട്ടിയപ്രതീതി ഞാന്‍ കണ്ടു. അവരതു വളരെ സന്തോഷത്തോടെ അവതരിപ്പിച്ചെങ്കിലും അവരുടെ ഓരോ വാക്കുകളും ഞങ്ങളെ വേദനിപ്പിക്കുകയാണെന്നു അവരുണ്ടോ അറിയുന്നു. ഞങ്ങള്‍ രണ്ടു പേരും മൗനമായി അതെല്ലാം കേട്ടു പിന്നീട് ഞങ്ങളാ പരിപാടി ഉപേക്ഷിച്ചു എനിക്കു കിട്ടുന്നതു ഞാനും അവനു കിട്ടുന്നതു അവനും അപ്പക്കപ്പോള്‍ വെടുപ്പാക്കുമായിരുന്നു. എന്നാലും ഇടക്കിടെ വീണു കിട്ടുന്ന അത്തരം ചെറിയ അവസരങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചു ആഘോഷിക്കുമായിരുന്നു. ആ കാലം ഞങ്ങളെ വിട്ടു പിരിഞ്ഞു വര്‍ഷങ്ങള്‍ ഒരുപാടായി എന്നാലും ഇപ്പോഴും ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ചാല്‍ ഞങ്ങളെ കൊണ്ടു കഴിയുന്ന കുസൃതി എന്തായാലും ആഘോഷമാക്കാന്‍ ഇപ്പോഴും ശ്രമിക്കാറുണ്ടു.
Showing posts with label കഥയില്ലാ കഥകള്‍. Show all posts
Showing posts with label കഥയില്ലാ കഥകള്‍. Show all posts
12 September, 2007
07 September, 2007
ഒന്നു എഴുതി നോക്കിയതാണേ ഒന്നും വിചാരിക്കരുതു
ഗള്‍ഫിലെ ക്യാമ്പ് ജീവിതം ആദ്യമായി വരുന്നവര്‍ക്കു ഒരു വല്ലാത്ത അനുഭവമായിരിക്കും. ദുബായിലെ ഗ്ലോബല്‍ വില്ലേജില്‍ കയറിയ അനുഭൂതിയായിരിക്കും.എന്നാലും അവിടെ കാണാന്‍ കിട്ടുന്ന പലതും ഇവിടെ കിട്ടില്ല എന്നതു സത്യം പക്ഷേ അവിടെ എല്ലാ രാജ്യക്കാരെയും ഒരുമിച്ചു കാണാം. അത്ര തന്നെ വലിപ്പം ഇല്ലെങ്കിലും ഏതാണ്ടു അത്രത്തോളം വലിപ്പം ഉള്ള ഒരു വലിയ ക്യാമ്പിലാണു ഞാന്‍ വന്നു പെട്ടതു. പക്ഷേ റൂമിനുള്ളില്‍ ചാനലുകള്‍ വഴി വരുന്ന പ്രോഗ്രമുകള്‍ ഒഴികെ കണ്ണിനു കാണാന്‍ കുളിര്‍മയുള്ള ഒന്നും തന്നെ അവിടെ ഇല്ലായിരുന്നു. എന്റെ റെക്കമെന്റ് കമ്പിനിക്കു പുറത്തു നിന്നായതു കൊണ്ടു കമ്പിനിക്കുള്ളില്‍ ആദ്യ കാലങ്ങളില്‍ കാര്യമായ ചങ്ങാത്തം ഒന്നും ഉണ്ടായിരുന്നില്ല. പോരാത്തതിനു എനിക്കു സഹവാസികളായി കിട്ടിയതു പാണ്ടി അണ്ണാച്ചികളായിരുന്നു. എനിക്കാണെങ്കില്‍ മലയാളം അല്ലാതെ വേറെ ഒരു ഭാഷയും കൈമുതലായി ഉണ്ടായിരുന്നില്ല. എന്നതു കൊണ്ടു തന്നെ എനിക്കു അവര്‍ പറയുന്നതൊന്നും മനസ്സിലാക്കേണ്ടി വന്നില്ല. എന്നാലും അവരെല്ലാം നല്ല മനുഷ്യസ്നേഹികള്‍ ആണന്നു എനിക്കു മനസ്സിലായി. കാരണം ഏതു പാതി രാത്രിക്കു കണ്ടുമുട്ടിയാലും ശാപ്പിട്ടാ എന്നാണു ആദ്യമേ ചോദിക്കുക. ഞാന്‍ കരുതി ഞാനിവിടെ പുതിയതായതു കൊണ്ടാണു എന്നെ ഇത്രക്കു കാര്യമായി എന്റെ ഭക്ഷണകാര്യം അന്വേഷിക്കുന്നതെന്നു। പിന്നീടല്ലെ മനസ്സിലായതു അതു അവരുടെ സംസ്കാരത്തിന്റെ ഒരു ഭാഗം ആണെന്നു। കാരണം ബാത്ത്റൂമില്‍ വെച്ചു കണ്ടാലും, അതിരാവിലെ ഉറക്കം ഉണര്‍ന്നാലും അപ്പോഴും ചോദിക്കുന്നതു ഇതു തന്നെ പിന്നീടു ഈ ചോദ്യം കേള്‍ക്കുന്നതു എനിക്കു അലോസരമായി തോന്നി തുടങ്ങി। തൊട്ടടുത്ത മുറികളില്‍ രജസ്ഥാനികളും ആന്ധ്രക്കാരും അങ്ങിനെ ആദ്യം ആദ്യം പേരറിയാത്ത കൊറെ ഇന്ത്യന്‍ സ്റ്റേറ്റിലെ പല ഭാഗത്തുള്ളവരും, അതു പോലെ പക്കിസ്ഥാന്‍ പഠാണികളും ഈജിപതിലെ കൊറെ മല്ലന്മാരും, പലസതീനികളും, പിന്നെയും പല രാജ്യക്കാരെ കൊണ്ടും അനുഗ്രഹീതമായിരുന്നു ഞങ്ങളുടെ ക്യാമ്പ്. മുഖം നോക്കി രാജ്യം കണ്ടുപിടിക്കാനുളള്ള കഴിവൊന്നും എനിക്കപ്പോള്‍ ആയിട്ടില്ല പിന്നെ കുറച്ചു അണ്ണന്മാരുടേയൂം, ബീഹാറികളുടേയും, സഹായത്തോടെ മന്ദം മന്ദം കാര്യങ്ങള്‍ ഗ്രഹിച്ചു വന്നു. പക്ഷേ ആദ്യം അവരു പറയുന്നതും തല തിരിച്ചായിരുന്നു മനസ്സിലാക്കിയിരുന്നത്. അതുകൊണ്ടുണ്ടായ മണ്ടത്തരങ്ങള്‍ ഇപ്പോഴും സൂപ്പര്‍ ഹിറ്റ് കോമഡികളായി എന്റെ സുഹൃത്ത് വലയത്തില്‍ ഓടികൊണ്ടിരിക്കുന്നുണ്ട്. അങ്ങിനിയിരിക്കെഎപ്പോഴോ എങ്ങിനേയോ ഞാന്‍ ഹിന്ദിയും തമിഴും മനസ്സിലാക്കി തുടങ്ങി. ഹിന്ദി നാട്ടില്‍ പഠിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഇവിടെ വില പോകില്ല എന്നു വന്നു കേറിയ ഉടനെ എനിക്കു മനസ്സിലായിരുന്നു। കാര്യം നടക്കണമെങ്കില്‍ അവരുടെ ഭാഷയില്‍ തന്നെ അവതരിപ്പിക്കേണ്ടി വരും എന്നു ഒട്ടും അറിയില്ലായിരുന്നു. ഹിന്ദി പരീക്ഷക്കു ചോദ്യപേപ്പറു കൈയില്‍ കിട്ടിയാല്‍ നമുക്കു അറിയുന്നതു മാത്രം എഴുതി രക്ഷപ്പെടാം പക്ഷേ ഇവിടെ അങ്ങിനെയല്ലല്ലോ അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ഉത്തരം പറഞ്ഞല്ലേ പറ്റുള്ളു। എന്തു ചെയ്യാനാ സഹായത്തിനു മലയാളികള്‍ ഒന്നും ഇല്ലാത്തതു കൊണ്ടു കാര്യങ്ങള്‍ എളുപ്പത്തില്‍ പഠിക്കാന്‍ പറ്റിയെന്നാണു എനിക്കു തോന്നുന്നതു, അങ്ങിനെ എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു ബീഹാരി എന്നെ അനുമോദിച്ചു വേഗം ഹിന്ദി സംസാരിക്കാന്‍ പഠിച്ചതിനു. അതു പോലെ ഓഫീസില്‍ എത്തിയാല്‍ എല്ലാവരും പിന്നെ ഇംഗ്ലിഷിന്റെ പിന്നാലെ കൂടും. എന്തു ചെയ്യാനാ അറിയുന്ന മുറിയന്‍ ഇംഗ്ലീഷ് വെച്ചു ഞാനും എന്തൊക്കെയോ അന്നു പറഞ്ഞു തുടങ്ങി. ഞാന്‍ പറയുന്നതു മുഴുവനും തെറ്റാണെന്നു അറിയാമെങ്കിലും ഞാന്‍ അതു കാര്യമാക്കി എടുക്കാത്തതു കൊണ്ടാണോ എന്നറിയില്ല എന്റെ മേലാധികാരികള്‍ അതു കാര്യമാക്കിയില്ല എന്നാണു എനിക്കു തോന്നുന്നതു. എന്റെ റെക്കമെന്റിന്റെ ബലം കൊണ്ടൊ അതോ എന്നോടുള്ള സഹതാപം കൊണ്ടോ ഞാന്‍ അവരില്‍ ഒരംഗമായി മാറി. അങ്ങിനെ എന്തോ ഒരു വലിയ സംഭവം ഞാന്‍ നേടി എന്നു കരുതിയിരുക്കുമ്പോഴാണു ഈ ഭാഷ മനസ്സിലാക്കിയതു എനിക്കു പണിയായെന്നു എനിക്കു തോന്നിയതു. പിന്നെ പണികള്‍ വരുന്ന വഴി അറിയില്ലായിരുന്നു. എവിടെ ചെന്നാലും പണി കിട്ടി കൊണ്ടിരുന്നു ആദ്യം ഭാഷ അറിയാത്തതു കൊണ്ടു മേലധികാരികളില്‍ നിന്നും കുറച്ചു ഒഴിവു കഴിവുകള്‍ എല്ലം കിട്ടിയിരുന്നു ഇപ്പോള്‍ അതും ഇല്ല. അങ്ങിനെ ജീവിതമാകുന്ന സമുദ്രത്തില്‍ ഞാനും ഒരു വഞ്ചി ഇറക്കി തുഴയാന്‍ തുടങ്ങി. എന്റെ വഞ്ചിയുടെ സമീപത്തു കൂടെ എല്ലാ കാലങ്ങളും വന്നും പൊയി കൊണ്ടിരുന്നു. അങ്ങിനെ എല്ലാ കാലങ്ങളും ആസ്വദിച്ചും അനുഭവിച്ചും ഞാനെന്റെ വഞ്ചി ഇതാ നിങ്ങളുടെ മുന്നില്‍ ബ്ലോഗായിയും എത്തിയിരിക്കുന്നു. എന്റെ ഈ വഞ്ചിയെ എനിക്കു ഏതു വരെ തുഴഞ്ഞു എത്തിക്കാം എന്നു അറിഞ്ഞു കൂടാ എന്നാലും ഞാന്‍ തുഴയും അതു എന്റെ ധര്‍മ്മമാണു. എന്തു ചെയ്യാനാ ഇറക്കി പോയില്ലേ। ഈ ചെറിയ വഞ്ചിയെ നിങ്ങള്‍ അനുഗ്രഹിക്കണം.
Subscribe to:
Posts (Atom)