Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

11 February, 2008

പൂമുഖപടിയില്‍ നിന്നെയും കാത്തു

പുങ്കാറ്റിനോടും കിളികളോടും
കഥകള്‍ ചൊല്ലി നീ...
കളികള്‍ ചൊല്ലി കാറ്റു പൂവിന്‍
കരളിനോടും നീ... ആ... ആ...
നിഴലായി ആ..ആ.. അലസമലസമായി ആ.. ആ..
അരികില്‍ ഒഴുകി ഞാന്‍ ആ.. ആ.. (പൂങ്കാറ്റിനോടും..)

നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
എന്‍ നെഞ്ചിലെ ദാഹം നിന്റെതാക്കി നീയും
പൂ ചങ്ങല‍ക്കുള്ളിലേ രണ്ടു മൗനങ്ങളെ പോല്‍
നീര്‍ താമര താളില്‍ പനിനീര്‍ തുള്ളികളായി‍
ഒരു ഗ്രീഷ്മ ശാഖിയില്‍ വിടരും വസന്തമായി
പൂത്തുലഞ്ഞ പുളകം നമ്മള്‍ (പൂങ്കാറ്റിനോടും...)

നിറമുള്ള കിനാവിന്‍ കേവു വള്ളമൂന്നി
അലമാലകള്‍ പുല്‍കും കായല്‍ മാറിലൂടെ
പൂ പാടങ്ങള്‍ തേടും രണ്ടു പൂമ്പാറ്റകളായി
കാല്‍ പാടുകള്‍ ഒന്നാക്കിയ തീര്‍ത്ഥാടകരായി
കുളിരിന്റെ കുമ്പിളില്‍ ഇനിയും മരന്ദമായി
ഊരി വന്ന സിസിരം നമ്മള്‍ (പൂങ്കാറ്റിനോടും...)

04 October, 2007

ഇതും ഒരു ഗള്‍ഫുകാരന്‍

വര്‍ണ്ണച്ചിറകുള്ള സ്വപനങ്ങളും പേറി
വര്‍ണ്ണാഭമാം ഗള്‍ഫില്‍ പിറന്നിങ്ങുന്നവന്‍
നാട്ടിലെ തന്‍ കുടുംബാംഗങ്ങളെ പോറ്റാന്‍
നാടും വീടുമുപേക്ഷിച്ചു പോന്നവന്‍.

ഒരു നല്ല ജോലിയ്ക്കായ് കാത്തിരിയ്കും നേരം
ഉരുകുന്നു മാനസം താന്‍പോലുമറിയാതെ
പൊരിയുന്ന വെയിലത്ത് തളര്‍ന്നു വീഴുന്നേരം
കുളിരേകിടുന്നു തന്‍ വീടിന്റെയോര്‍മ്മകള്‍.

കിട്ടുന്ന സമ്പാദ്യം നാട്ടിലയച്ചിട്ട്
ഒട്ടിയ വയറുമായ് കഴിയുന്ന പലദിനം
തന്‍ കുടുംബത്തിന്റെ ആവശ്യമൊക്കെയും
സന്തോഷമോടെ നിറവേറ്റാന്‍ ശ്രമിയ്ക്കുന്നു.

അന്യന്റെ ദു:ഖങ്ങള്‍ നേര്‍ക്കുനേര്‍ കാണവേ
തന്‍ ദു:ഖങ്ങള്‍ വിസ്മരിച്ചീടുന്നു
അവധിക്കു നാട്ടില്‍ പോകാനൊരുങ്ങവേ
ഇതിലേറെ സന്തോഷം ഇനി വേറെയില്ല.

നാട്ടിലെ ബന്ധുമിത്രങ്ങളെ കാണവേ
വിസ്മരിച്ചീടുന്നു ഗള്‍ഫിലെ ദുരിതങ്ങള്‍.
ദു:ഖങ്ങളൊക്കെയും ഉള്ളിലൊതുക്കിക്കൊ-
ണ്ടേവര്‍ക്കും സന്തോഷമേകാന്‍ ശ്രമിയ്ക്കുന്നു.

അവധി കഴിഞ്ഞുടന്‍ ഗള്‍ഫില്‍ തിരിച്ചെത്തി
വീണ്ടും ചുമക്കുന്നു ദുരിതമാം ഭാണ്ഡം.
വര്‍ഷങ്ങളൊത്തിരിയിതുപോലെ പിന്നിട്ടാല്‍
ബന്ധുക്കളൊന്നായി കരേറിടും നിശ്ചയം.

ആരോഗ്യമൊക്കെ ക്ഷയിയ്ക്കുന്ന മാത്രയില്‍
വിടചൊല്ലീടുന്നവന്‍ ഗള്‍ഫിനോടെന്നേയ്ക്കും
ഗള്‍ഫിലെ സമ്പാദ്യമെല്ലാം നിലയ്കുകില്‍
പിന്നാര്‍ക്കും വേണമീ എക്സ്-ഗള്‍ഫുകാരനെ.

വര്‍ണ്ണച്ചിറകുള്ള സ്വപ്നങ്ങളൊക്കെയും
കണ്ണീര്‍ സുമങ്ങളായി ആരോരുമറിയാതെ.


ഈ കവിത എന്റെ സ്വയം സൃഷ്ടിയല്ല എന്റെ കൂട്ടുകാരന്റെ കൂട്ടുകാരന്റേതാണ്
വരമൊഴിയിലേക്കു പകര്‍ത്തി ടൈപ്പു ചെയ്തു എന്നു മാത്രം.
അദ്ദേഹത്തിന്റെ പേരു: പോള്‍സണ്‍ തൈക്കാട്ടില്‍
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ കൊടുത്തിരിക്കുന്ന മെയിലില്‍ അയക്കാന്‍ അപേക്ഷ
E-Mail: paulson@daviesgroupuae.com