14 October, 2007

മുസ് ലീകളും പെരുന്നാളും

പെരുന്നാളില്‍ മുസ് ലീകളുടെ നാവുകള്‍ തക് ബീര്‍ ചൊല്ലുന്നതു പോലെ അവരുടെ ഹൃദയങ്ങള്‍കൂടി തക് ബീര് ചൊല്ലിയിരുന്നെങ്കില്‍ ചരിത്രത്തെ അവര്‍ക്ക് മാറ്റിത്തിരുത്താന്‍ സാധിക്കുമായിരുന്നു;

പെരുന്നാള്‍ നമസ്കാരത്തിന് ഒന്നിച്ചു നില്‍ക്കുന്നതുപോലെ എപ്പോഴും അവര്‍ ഒന്നിച്ചു നിന്നിരുന്നുവെങ്കില്‍ ശത്രുസേനകളെ അവര്‍ പരാജയപ്പെറ്റുത്തുമായിരുന്നു;

പരസ് പരം‍ കൈ കൊടുക്കുന്നതുപോലെ അവര്‍ മന്‍സ്സുകള്‍കൂടി പരസ് പരം നല്‍കിയിരുന്നുവെങ്കില്‍ അനൈക്യത്തിന്റെ പ്രേരകങ്ങളെ തകര്‍ത്തെറിയാന്‍ കഴിയുമായിരുന്നു;

ചുണ്ടുകള്‍ പുഞ്ചിരുക്കുന്നതുപോലെ അവരുടെ മനസ്സുകള്‍ കൂടി ചിരിതൂകിയിരുന്നെങ്കില്‍ അവര്‍ ആകാശത്തെ മാലാഖമാര്‍ക്കൊപ്പമെത്തുമായിരുന്നു;

കാലികളെ ബലിയറുക്കുന്നതുപോലെ അവര്‍ തങ്ങളുടെ അഹന്തകളെക്കൂടി ബലിയരുത്തിരുന്നെങ്കില്‍ എന്നും അവര്‍ക്ക് പെരുന്നാളാകുമായിരുന്നു;

മേത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നതുപോലെ ഉത്കൃഷ്ടസ്വഭാവങ്ങള്‍ കൂടി അവര്‍ അണിഞ്ഞിരുന്നെങ്കില്‍ ഭൂമുഖത്തെ ഏറ്റവും മനോഹരമായ ജനത അവരായിത്തീരുമായിരുന്നു.

കടപ്പാട്: ഡോ. മുസ് ത്വഫസ്സിവാഈ
ശാസ്ത്രീയമായി ഖുര്‍ആന്‍ പഠിക്കുന്നതിനു ബന്ധപ്പെടുക:
ഇമെയില്‍: UnderstandQuraan@yahoo.ie

1 comment:

അഷ്റഫ് said...

കൂടുതല്‍ പ്രതീക്ഷിക്കുന്നു, പെരുന്നാള്‍ ആശംസകള്‍...