11 February, 2008

പൂമുഖപടിയില്‍ നിന്നെയും കാത്തു

പുങ്കാറ്റിനോടും കിളികളോടും
കഥകള്‍ ചൊല്ലി നീ...
കളികള്‍ ചൊല്ലി കാറ്റു പൂവിന്‍
കരളിനോടും നീ... ആ... ആ...
നിഴലായി ആ..ആ.. അലസമലസമായി ആ.. ആ..
അരികില്‍ ഒഴുകി ഞാന്‍ ആ.. ആ.. (പൂങ്കാറ്റിനോടും..)

നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
എന്‍ നെഞ്ചിലെ ദാഹം നിന്റെതാക്കി നീയും
പൂ ചങ്ങല‍ക്കുള്ളിലേ രണ്ടു മൗനങ്ങളെ പോല്‍
നീര്‍ താമര താളില്‍ പനിനീര്‍ തുള്ളികളായി‍
ഒരു ഗ്രീഷ്മ ശാഖിയില്‍ വിടരും വസന്തമായി
പൂത്തുലഞ്ഞ പുളകം നമ്മള്‍ (പൂങ്കാറ്റിനോടും...)

നിറമുള്ള കിനാവിന്‍ കേവു വള്ളമൂന്നി
അലമാലകള്‍ പുല്‍കും കായല്‍ മാറിലൂടെ
പൂ പാടങ്ങള്‍ തേടും രണ്ടു പൂമ്പാറ്റകളായി
കാല്‍ പാടുകള്‍ ഒന്നാക്കിയ തീര്‍ത്ഥാടകരായി
കുളിരിന്റെ കുമ്പിളില്‍ ഇനിയും മരന്ദമായി
ഊരി വന്ന സിസിരം നമ്മള്‍ (പൂങ്കാറ്റിനോടും...)

4 comments:

കാലമാടന്‍ said...

പരിത്രാണം, ഈ പാട്ട് പോസ്റ്റ് ചെയ്തതിനു നന്ദി!
എനിക്കൊത്തിരി ഇഷ്ടമാ ഇത്...
പിന്നെ, ഈ കമന്റിനു പുതിയ വിന്‍ഡോ വരുന്ന പരിപാടി ഭയങ്കര ബോറാണ് കേട്ടോ? സെയിം വിന്‍ഡോ ആക്കിക്കൂടേ, സെറ്റിങ്സ് മാറ്റി?

siva // ശിവ said...

thanks a lot for this post....

പരിത്രാണം said...

സന്തോഷം ഉണ്ട് ഈ പാട്ടു നിങ്ങള്‍ക്കും ഇഷ്ട്പ്പെട്ടതാണെന്നറിയുമ്പോള്‍. പിന്നെ കാലമാടാ ക്ഷമിക്കണം ഈ സെറ്റിംഗ്സ് എവിടെയാണു മാറ്റേണ്ടതു എന്നറിഞ്ഞുകൂടാ.. അതുകൊണ്ടാ

gopesh said...

Soopper