15 November, 2007

ഇസ് ലാം പ്രകൃതി മതം

ഇന്ന് ലോകത്ത് അറിയപ്പെടുന്ന മതങ്ങളുടെ കൂട്ടത്തില്‍ മനുഷ്യപ്രകൃതിക്ക് അനുയോജ്യമായതും സര്‍വ്വകാലത്തേക്കും പ്രദേശത്തേക്കും ഇണങ്ങുന്നതും കാലം പഴകുംതോറും പ്രസക്തിയും പ്രശസ് തിയും ഏറിവന്നു കൊണ്ടിരിക്കുന്നതുമായ ഏകമതം ഇസ് ലാം അതൊന്നുമാത്രമാണ്. ഇസ് ലാം എന്ന വാക്ക് തന്നെ കാലദേശ ഗോത്ര വര്‍ഗ്ഗ വ്യത്യാസമന്യേ ആര്‍ക്കും സ്വീകരിക്കാന്‍ പര്യാപ് തമാണ്. മറ്റു മതങ്ങളെല്ലാം അവയുടെ പേരില്‍തന്നെ പരിധികളും പരിമിതികളും നിലനില്‍ക്കുമ്പോള്‍ പ്രകൃതിമതമായ ഇസ് ലാം അതിന്റെ പേരിലൂടെതന്നെ അതിന്റെ കവാടം മലര്‍ക്കെ തുറക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുമതം യേശുക്രിസ്തുവിലേക്ക് ചേര്‍ക്കപ്പെടുമ്പോള്‍, ഹിന്ദുമതം ഭൂപ്രദേശത്തിലേക്ക് ചേര്‍ക്കപ്പെടുന്നു. ജൂത മതമാകട്ടെ ഗോത്രവര്‍ഗ്ഗത്തിലേക്കും ചേര്‍ത്ത് പറയപ്പെടുന്നു. എന്നാല്‍ ഇസ് ലാം എന്ന പദത്തിന്റെ പല അര്‍ത്ഥങ്ങളില്‍ ഒന്ന് സമര്‍പ്പണം എന്നാണ്.

സമര്‍പ്പണം: ഈ പദം ഏത് മതക്കാര്‍ക്കും അംഗീകരിക്കാന്‍ വൈമനസ്യം തോന്നുകയില്ല. നേരെമറിച്ച് ജൂതമതം സ്വീകരിക്കാന്‍ മറ്റു ഗോത്രവര്‍ഗ്ഗക്കാര്‍ തെയ്യാറായിക്കൊള്ളണമെന്നില്ല, അപ്രകാരം തന്നെ ഹിന്ദു മതം സ്വീകരിക്കാന്‍ മറ്റു പ്രദേശങ്ങളിലുള്ളവര്‍ക്കും അരോചകമായിരിക്കും. എന്നാല്‍ ഇസ് ലാം ആവശ്യപ്പെടുന്നത് തന്റെ സ്രഷ് ടാവാരാണോ അവന്റെ മുന്നില്‍ അവന്റെ നിയമങ്ങള്‍ക്ക് മുന്നില്‍ ജീവിതം സമര്‍പ്പിക്കുകയെന്നതാകുന്നു. ഖുര്‍ആന്‍ ആവശ്യപ്പെടുന്നത് തന്നെ ഇപ്രകാരമാണ്: "ആകയാല്‍ ഋജുമാനസ് കനായി ദൈവത്തിലേക്ക് തിരിയുക, അല്ലാഹു മനുഷ്യനെ സൃഷ്ടിച്ച പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥക്ക് യാതൊരു മാറ്റവുമില്ല അതത്രെ വക്രതയില്ലാത്തമതം, പക്ഷെ മനുഷ്യരില്‍ അധികമാളുകളും (അത്) മനസ്സിലാക്കുന്നില്ല" (ഖുര്‍ആന്‍ 30:30).

അതെ നാമെല്ലാം നമ്മുടെ ഇന്നലെകളില്‍ ദൈവത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും നൂറു ശതമാനം പിന്‍ തുടര്‍ന്നവര്‍ ആയിരുന്നു. മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും പറയുന്ന പലയിടങ്ങളിലും തങ്ങളുടെ സൃഷ് ടിപ്പിനെ സംബന്ധിച്ച് ചിന്തിച്ച് സ്രഷ് ടാവിനെ കണ്ടെത്താന്‍ ഖുര്‍ആന്‍ പ്രേരണ നല്‍കുന്നത് കാണാം. അതെ, ഇന്നലെകളില്‍ നാം എവിടെയായിരുന്നു? നാം ഈ ഭൂമിയിലേക്ക് പിറന്നു വീഴുന്നത് വരെ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ശക്തിയാരായിരുന്നു എന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നമ്മുടെ മാതാപിതാക്കളുടെ ബന്ധപ്പെടലും അവരുടെ പ്രവര്‍ത്തനങ്ങളും മാത്രമായിരുന്നു, എന്ന് നിനക്ക് വാദമുണ്ടോ? എങ്കില്‍ എന്ത് കൊണ്ട് പലര്‍ക്കും അവര്‍ ആഗ്രഹിച്ചിട്ടും പ്രവര്‍ത്തിച്ചിട്ടും തീരെ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നില്ല. അതല്ലെങ്കില്‍ അവന്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള കുഞ്ഞുങ്ങളല്ല ഉണ്ടാകുന്നത്. അപ്പോള്‍ അവരല്ലാത്ത ആരോ പ്രവര്‍ത്തിക്കുന്നു നിയന്ത്രിക്കുന്നു എന്നത് ഉറപ്പാണ് അതാരാണ്? അവരെ പരിചരിച്ചിരുന്ന ഡോക്ടര്‍ ആയിരുന്നു എന്ന് വാദമുണ്ടോ? എന്നാല്‍ എന്ത്കൊണ്ടാണ് പലപ്പോഴും കാര്യങ്ങള്‍ ഡോകടര്‍മാര്‍ക്ക് പോലും നിയന്ത്രിക്കാന്‍ കഴിയാത്തവിധം സങ്കീര്‍ണ്ണമായിത്തീരുന്നത്? നിഷ് പക്ഷമായി ചിന്തിക്കുന്ന ഏതൊരാളും വിനയാന്വിതനായി സമ്മതിക്കുക തന്നെ ചെയ്യും. തന്റെ ജനനത്തിനു പിന്നില്‍ സൃഷ് ടാവിന്റെ അപാരമായ കഴിവും കാരുണ്യവും ഉണ്ടായിട്ടുണ്ട് എന്നും, അത് കൊണ്ട്തന്നെ തന്റെ ജീവിതം അവന്റെ മുന്നില്‍ സമര്‍പ്പിച്ചേമതിയാകൂ എന്നതും.. പക്ഷേ അധികമാളുകളും ശരിയാംവണ്ണം ചിന്തിക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് വാസ് തവം!
ദൈവം മനുഷ്യനോടു ചോദിക്കുന്നതു കാണുക:

"അല്ലയോമനുഷ്യാ അത്യുദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്? അവന്‍ നിന്നെ സൃഷ് ടിക്കുകയും നിന്നെ സംവിധാനിക്കുകയും, നിന്നെ ശരിയായ അവസ്ഥയില്‍ ക്രമീകരിക്കുകയും, അവനുദ്ദേശിച്ച രൂപത്തില്‍ നിന്നെ (കൃത്യമായി) ഘടിപ്പിക്കുകയും ചെയ്തവനത്രെ" (വിശുദ്ധ ഖുര്‍ആന്‍ 52:6,7,8).

ആരെങ്കിലും തന്നെക്കുറിച്ച് മനസ്സിലാക്കിയാല്‍ അവന്‍ തന്റെ നാഥനെ അറിയുക തന്നെ ചെയ്യും എന്ന ആപ് തവാക്യം എത്ര വാസ്ഥവമാണ്.

നമ്മുടെ സൃഷ് ടിപ്പ് എന്തുമാത്രം അത്ഭുതങ്ങള്‍ നിറഞ്ഞതും സങ്കീര്‍ണ്ണവുമാണ്!? എത്ര കടമ്പകള്‍ കടന്നാണ് നാം ഇന്നീ കാണുന്ന അവസ്ഥയില്‍ എത്തിപ്പെട്ടിട്ടുള്ളത്?

ഖുര്‍ആന്‍ പറയുന്നത് കാണുക:

"മനുഷ്യന്, എന്താണ് എന്ന് പറയാന്‍ പറ്റാത്ത ഒരു കാലഘട്ടം കഴിഞ്ഞുപോയിട്ടില്ലയോ"? (ഖുര്‍ആന്‍ 76:1).
"എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചുനോക്കട്ടെ എന്തില്‍ നിന്നാണ് അവന്‍ സൃഷ് ടിക്കപ്പെട്ടിരിക്കുന്നത് എന്ന്, തെറിച്ചുവീഴുന്ന ഒരു ദ്രാവകത്തുള്ളിയില്‍ നിന്നെത്രെ അവന്‍ സൃഷ് ടിക്കപ്പെട്ടിരിക്കുന്നത്! മുതുകെല്ലിനും നെഞ്ചെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തുവരുന്നു" (ഖുര്‍ആന്‍ 86:6,7,8).

"നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ നിങ്ങളാണോ അത് സൃഷ് ടിച്ചുണ്ടാക്കുന്നത് അതോ നാമാണോ" (ഖുര്‍ആന്‍ 56:59).

"പിന്നീട് ബീജമായികൊണ്ട് അവനെ നാം ഒരു ഭദ്രമായ സ്ഥാനത്ത് നിക്ഷേപിച്ചു, പിന്നീട് ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി, അനന്തരമതിനെ മാംസ പിണ്ഡമാക്കി, തുടര്‍ന്ന് മാംസപിണ്ഡത്തെ അസ്ഥികൂടമാക്കി, പിന്നീട് അസ്ഥികൂടത്തെ നാം മാസം കൊണ്ടു പൊതിഞ്ഞു, പിന്നീട് നാം അതിനെ മറ്റൊരു സൃഷ് ടിയായി വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ് ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു" (വിശുദ്ധ ഖുര്‍ആന്‍ 23:13,14).

ശാസ് ത്ര പുരോഗതികളോ, വികസനമോ നേടിയിട്ടില്ലാതിരുന്ന ആറാം നൂറ്റാണ്ടില്‍ അക്ഷരഭ്യാസമെന്തെന്ന് പോലും അറിയാത്ത വ്യക്തിയിലൂടെ പുറത്തുവന്ന ഈ വാക്യങ്ങളിലടങ്ങിയിരിക്കുന്ന സത്യം ആധുനിക ശാസ് ത്രം നൂറ് ശതമാനം ശരിയെന്നംഗീകരിക്കുന്നു. കാരണം അത് മനുഷ്യന്റെ വാക്കുകളല്ല മനുഷ്യ സ്രഷ് ടാവായ പ്രപഞ്ചനാഥന്റേതാണ് എന്നത് തീര്‍ച്ച. ഈ ഖുര്‍ആനിക സത്യമാണ് ആധുനിക ഫ്രഞ്ച് ശാസ് ത്രജ്ഞനും ചിന്തകനുമായ മോറീസ് ബുക്കായിയെ ഇസ് ലാമിലേക്കാകര്‍ശിച്ചത്.

അദ്ദേഹം പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക "മുഹമ്മദിന്റെ കാലത്തുള്ള വിജ്ഞാനങ്ങളും സൗകര്യങ്ങളും വെച്ച് നോക്കുമ്പോള്‍ ബോധ്യപ്പെടുന്ന ഒരു യഥാര്‍ത്ഥ്യമുണ്ട് അതെന്തെന്നാല്‍ ഇതൊരിക്കലും മനുഷ്യന്റെ വാക്കുകളല്ല എന്നത് തന്നെ" !.
അപ്പോള്‍ ഗര്‍ഭകാലത്ത് നാം പൂര്‍ണ്ണമായും അനുസരിച്ചത് സ്രഷ് ടാവിന്റെ ആജ്ഞകളും ക്രമീകരണങ്ങളുമായിരുന്നു, അന്ന് പ്രത്യേകമായനിലയില്‍ ഭക്ഷണവും പാനീയങ്ങളും നമ്മുടെ പൊക്കിള്‍കൊടിയിലൂടെ നമുക്കവന്‍ നല്‍കികൊണ്ടിരുന്നു. അങ്ങിനെ ഇരുനൂറ്റിയെണ്‍മ്പത് ദിവസത്തോളം നാം മാതാവിന്റെ ഗര്‍ഭാശയത്തില്‍ കഴിച്ചുകൂട്ടി. പിന്നീട് നമ്മോടായി അവന്‍ പറഞ്ഞു. എനി നിങ്ങള്‍ ഏകദേശം എഴുപതോ, എമ്പതോ കൊല്ലം തല്‍ക്കാലം ഭൂമിയില്‍ ജീവിക്കുക അവിടേയും ഞാന്‍ പറയുന്നത് അനുസരിച്ച്, എന്റെ നിയമങ്ങള്‍ക്ക് കീഴ് പ്പെട്ട് കൊണ്ട്, നിങ്ങളുടെ ജീവിതം എനിക്ക് സമര്‍പ്പിക്കുക. എന്നാല്‍ വരാനിരിക്കുന്ന നിങ്ങളുടെ ശാശ്വത ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷിക്കാം അല്ലാത്ത പക്ഷം നിങ്ങളുടെ ജീവിതം നിത്യദുരിത സങ്കേതമായ നരകത്തിലായിരിക്കും.
തന്നെയുമല്ല ഇസ് ലാംമനുഷ്യനോട് ആവശ്യപ്പെടുന്ന ഏതെങ്കിലും ഒരുകാര്യം മനുഷ്യപ്രകൃതിക്ക് ഇണങ്ങാത്തതും യോജ്യമല്ലാത്തതുമാണ് എന്നോ, അതല്ലെങ്കില്‍ ഇസ് ലാം മനുഷ്യരോട് വിലക്കുന്ന കാര്യങ്ങള്‍ അത് മനുഷ്യര്‍ക്ക് ആവശ്യമുള്ളതായിരുന്നു, അതിലാണ് മനുഷ്യര്‍ക്ക് നന്മയുള്ളത്, അതാണ് പ്രകൃതിയോട് യോജിച്ചത്, എന്നോ ഇസ് ലാമിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള ശത്രുക്കള്‍ക്ക് പോലും ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല, ഇനിയൊട്ടു കഴിയുകയുമില്ല. കാരണം അത് മനുഷ്യനിര്‍മ്മിതമല്ല എന്നതുതന്നെ.

അത് മനുഷ്യനേയും പ്രകൃതിയേയും സൃഷ് ടിച്ച പ്രപഞ്ചനാഥനില്‍ നിന്നുള്ള പ്രകൃതിമതം തന്നെയാണ്.

പ്രപഞ്ചനാഥന്റെ പ്രഖ്യാപനം എന്തുമാത്രം അര്‍ത്ഥവത്തും ചിന്തനീയമായതുമാണ്!?

"എന്റെ മാര്‍ഗ്ഗദര്‍ശനം ആര് പിന്‍പറ്റുന്നുവോ അവന്‍ പിഴച്ചുപോകുകയില്ല കഷ് ടപ്പെടുകയുമില്ല" (ഖുര്‍ആന്‍ 20:123).

"തീര്‍ച്ചയായും ആകാശങ്ങളുടേയും ഭൂമിയുടേയും സൃഷ് ടിപ്പിലും രാപ്പകലുകള്‍ മാറിവരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അവര്‍ അല്ലാഹുവെ ഓര്‍മ്മിക്കുകയും, ആകാശങ്ങളുടേയും ഭൂമിയുടേയും സൃഷ് ടിയെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (അവര്‍ പറയും) ഞങ്ങളുടെ രക്ഷിതാവെ! നീ നിരര്‍ത്ഥകമായി സൃഷ് ടിച്ചതല്ല ഇതൊന്നും. അതിനാല്‍ നര‍കശിക്ഷയില്‍ നിന്നും ഞങ്ങളെ നീ കാത്തുരക്ഷിക്കേണമേ".(ഖുര്‍ആന്‍ 3:190,191).

ഇസ് ലാം സമാധാനത്തിന്റെ മതം
ഇസ് ലാം എന്ന വാക്കിന്റെ മറ്റൊരു അര്‍ത്ഥം സമാധാനം എന്നാണ്.

ദൈവീക ഗ്രന്ഥമായ ഖുര്‍ആന്‍ പറയുന്നത് കാണുക: "അല്ലാഹു സമാധാന ഭവനത്തിലേക്കാണ് (നിങ്ങളെ) ക്ഷണിക്കുന്നത്" (വിശുദ്ധ ഖുര്‍ആന്‍ 10:25).

അല്ലാഹു മനുഷ്യനോടാവശ്യപ്പെടുന്ന ഏതൊരു വിഷയവും അവന് ശാരീരികമായും ആത്മീയമായും, ഭൗതികമായും പാരത്രികമായും പരിപൂര്‍ണ്ണവും ശാശ്വതവുമായ സമാധാനവും സ്വസ് തതയും നല്‍കുന്നവ മാത്രമാണ്. പ്രവാചകന്‍(സ) പഠിപ്പിച്ച കീര്‍ത്തനങ്ങളില്‍ ഇങ്ങിനെ കാണാന്‍ കഴിയും:

"നഥാ, നിന്നിലാകുന്നു സാശ്വത സമാധാനം, നിന്നില്‍ നിന്നാകുന്നു സമാധാനം" (മുസ് ലീം).

പ്രപഞ്ചനാഥന്‍ പ്രപഞ്ചത്തിലെ മുഴുവന്‍ സൃഷ് ടികള്‍ക്കും അനുയോജ്യമായ പ്രകൃതി നിശ്ചയിക്കുകയും അതിനനുസരിച്ച് വഴി കാണിക്കുകയും ചെയ്യുന്നവനാണ്.

അവന്‍ നിശ്ചയിച്ച പ്രകൃതിയിലൂടെ മത്രമേ സൃഷ് ടികള്‍ക്ക് സമാധാനം ലഭ്യമാവുകയുള്ളു.

"ഞങ്ങളുടെ നാഥന്‍ ഓരോ വസ് തുക്കള്‍ക്കും അതിന്റേതായ പ്രകൃതിനില്‍കുകയും എന്നിട്ടതിന് വഴികാണിക്കുകയും ചെയ്യുന്നവനത്രെ". (ഖുര്‍ആന്‍ 20:50).

ഈ പ്രപഞ്ചത്തിലെ പരമാണു തൊട്ട് വലിയ ഭീമാകാരങ്ങളായ ജന്തുക്കള്‍ മുതല്‍, ആകാശഭൂമികളും അവകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന സൂര്യചന്ദ്രാദി നക്ഷത്രഗോളങ്ങളുമെല്ലാം തീര്‍ത്തും അല്ലാഹു നിശ്ചയിച്ച പ്രകൃതിക്കനുസരിച്ച് മാത്രം ചലിക്കുകയും അവക്ക് ഭംഗം നേരിടുമ്പോള്‍ അവയുടെ സുഗമവും സമാധാനപരവുമായ വ്യവസ്ഥക്ക് കോട്ടം തട്ടുകയും ചെയ്യുന്നു. ഉദാഹരണമായി മനുഷ്യശരീര പ്രകൃതി തന്നെ നാം എടുത്തു പരിശൊധിച്ചാല്‍ സ്രഷ് ടാവ് നിശ്ചയിച്ച പ്രകൃതിക്കനുസരിച്ച് മാത്രമാണ് അവന്റെ ശ്വസനം, ദഹനം, പ്രത്യുല്‍ പാദനം മറ്റ് അവയവങ്ങളുടെ ധര്‍മ്മങ്ങള്‍ എന്നിവയെല്ലാം നടക്കുന്നത്. അവന്‍ ഇഷ് ടപ്പെട്ടാലും ഇല്ലെങ്കിലും അല്ലാഹുവിന്റെ വ്യവസ്ഥകള്‍ക്ക് അവന്‍ കീഴ് പ്പെട്ടേ മതിയാകൂ. അവന്റെ കാരുണ്യവും സ്നേഹവും മാത്രമാണ് തന്റെ ഭൗതിക ജീവിതത്തിലെ സമാധാനത്തിനാധാരം. ഇക്കാര്യം ബുദ്ധിയുള്ള ഒരാള്‍ക്കും തന്നെ നിഷേധിക്കുവാന്‍ കഴിയുകയില്ല. സ ര്‍ വ്വജ്ഞനായ അല്ലാഹു പറയുന്നതെത്ര വ്യക്തം!:

"അപ്പോള്‍ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്, (വാസ് തവത്തില്‍) ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധമായോ അവന് കീഴ് പ്പെട്ടിരിക്കുകയും (എന്നാല്‍) അവങ്കലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുക എന്നും (അവര്‍ ഓര്‍ക്കേണ്ടതാണ്)" (ഖുര്‍ആന്‍ 3:83).

എങ്കില്‍ പിന്നെ ശാശ്വതമായ ഇഹപര വിജയത്തിനും സമാധാനത്തിനും വേണ്ടി ദൈവം നിശ്ചയിച്ചുതന്ന മാര്‍ഗ്ഗം എന്തുകൊണ്ടവന് അവലംഭിച്ചുകൂട!?

ഓരോ ജീവികള്‍ക്കും സ്രഷ് ടാവ് നിശ്ചയിച്ച പ്രകൃതി മത്രമാണ് അവക്ക് പൂര്‍ണ്ണ സമാധാനം നല്‍കന്നത്. അന്തരീക്ഷത്തില്‍ പാറിക്കളിച്ച് പറന്നുല്ലസിക്കുന്ന പറവകളെ നാം പിടിച്ചു സ്വര്‍ണ്ണക്കൂട്ടിലടച്ച് പാലും പഴവും നല്‍കിയാല്‍ പോലും അതിന്റെ സമാധാനം നഷ് ടപ്പെടുകയാണ്. കാരണം അതിന് ദൈവം നിശ്ചയിച്ച പ്രകൃതി തെറ്റി എന്നത് തന്നെ. അപ്രകാരം തന്നെ വെള്ളത്തില്‍ ജീവിക്കുന്ന മത്സ്യത്തിന്റെ പ്രകൃതിക്ക് മാറ്റം വരുത്തുമ്പോള്‍ അത് ചത്തുപോകുന്നു. ഇതില്‍ നിന്നെല്ലാം പ്രപഞ്ചത്തെ സൃഷ് ടിക്കുകയും അവയിലടങ്ങിയ ഓരോ ജീവജാലങ്ങള്‍ക്കും അവന്‍ നിശ്ചയിച്ച പ്രകൃതി മാത്രമാണ് അവക്ക് സ്വസ് തതയും സമാധാനവും നല്‍കാന്‍ പര്യാപ് തമായിട്ടുള്ളത് എന്ന് നമുക്ക് നമ്മുടെ ബുദ്ധികൊണ്ട് തന്നെ കണ്ടെത്താന്‍ കഴിയും.

ഇനി മറ്റൊരു നിലക്കും നമുക്കീ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും ഇസ് ലാം മനുഷ്യനോട് ചെയ്യാനാവശ്യപ്പെടുന്ന ഓരോ കാര്യങ്ങളും, അതുപോലെ അവനോട് വര്‍ജ്ജിക്കാനാവശ്യപ്പെടുന്ന കാര്യങ്ങളും നാം എടുത്ത് പരിശോധിക്കുകയാണ് എങ്കില്‍ അവയത്രയും മനുഷ്യന്റെ ഇഹപര വിജയത്തിനും പുരോഗതിക്കും പരിപൂര്‍ണ്ണ സമാധാനത്തിനും ഉതകുന്നതാണ്. അതിനെതിര് പ്രവര്‍ത്തിച്ചാല്‍ അത് അവന്റെ ജീവിതത്തില്‍ പല നിലക്കുള്ള ബുദ്ധിമുട്ടും വരുത്തി വെക്കുന്നു. ജീവിതത്തില്‍ സ്വസ്തതയും സമാധാനവും നഷ്ട്പ്പെടുത്തുകയും ചെയ്യുന്നു. ഉദാഹരമായി ഇസ് ലാം മനുഷ്യനോട് മദ്യപിക്കരുത് എന്നും. മദ്യം തീര്‍ത്തും വര്‍ജ്ജിക്കണമെന്നും ആവശ്യപ്പെടുന്നു. ഇത് മനുഷ്യന്‍ അംഗീകരിച്ചാല്‍ ഏത് വിധേനയും അവന്റെ ജീവിതത്തില്‍ നേട്ടങ്ങള്‍ മാത്രമാണ് അതുകൊണ്ട് ഉണ്ടായിത്തീരുന്നത്. എന്നാല്‍ അത് അംഗകരിക്കാതെ മദ്യപിക്കുന്നവരുടെ അവസ്ഥയോ?! നാം അതൊന്നെടുത്ത് പരിശോധിച്ചാല്‍ അതവന്റെ സമ്പത്ത് നശിപ്പിക്കുന്നു, ആരോഗ്യം കേടുവരുത്തുന്നു, വിലപ്പെട്ട സമയം അപഹരിക്കുന്നു, ബുദ്ധിയെ മരവിപ്പിക്കുന്നു, കുടുംബകലഹം ഉണ്ടാകുന്നു, കൂട്ടുകാരും നാട്ടുകാരും വെറുക്കുന്നു, ദാരിദ്ര്യം വിലക്കു വാങ്ങുന്നു, സ്വസ് തത നഷ് ടപ്പെടുത്തുന്നു, സര്‍വ്വോപരി പരലോകത്ത് നരകാവകാശിയായി മാറുകയുംചെയ്യുന്നു. ഇത്പോലെ മറ്റ് ഏതൊരുകാര്യം നാം പരിശോധിച്ചാലും, അവയത്രയും മനുഷ്യനില്‍ നന്മയും സമാധാനവും ഉണ്ടാക്കുന്നതായി കാണാം. അതെ, ഇസ് ലാം എന്ന പേര് വ്യക്തമാക്കിത്തരുന്നത് പോലെ തന്നെ അതിലെ ഓരോ നിയമങ്ങളും മനുഷ്യന് സമാധാനമേകുകതന്നെ ചെയ്യും. നിങ്ങള്‍ നിങ്ങളുടെ ജീവിതം ദൈവിക നിയമങ്ങള്‍ക്ക് സമര്‍പ്പിച്ചാല്‍ അത് നിങ്ങളെ സമാധാനത്തിലേക്ക് വഴികാണിക്കും. സര്‍വ്വോപരി ശാശ്വത വിജയത്തിലേക്കും.

അത്കൊണ്ട് നമ്മുടെ ജീതിതലക്ഷ്യം പരലോകവും, ശാശ്വത മോക്ഷവുമായിരിക്കണം. പ്രവാചകന്‍ മുഹമ്മദ്(സ) പറഞ്ഞു: നിങ്ങള്‍ ഈ ലോകത്ത് ഒരു സഞ്ചാരിയെപ്പോലെ കഴിഞ്ഞുകൂടുക, പരലോകത്തേക്ക്, സ്വര്‍ഗ്ഗം ലക്ഷ്യം വെച്ച് യാത്രചെയ്യുന്ന ഒരു സഞ്ചാരിയെപ്പോലെ. എന്നാല്‍ യാത്രക്കിടയില്‍ ക്ഷീണമകറ്റുന്നതിന്ന് താന്‍ കാണുന്ന മരത്തണലിലോ, സത്രത്തിലോ, വൈറ്റിംഗ് ഷെഡ്ഡിലോ തനിക്ക് കിട്ടുന്ന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനോ വിശ്രമിക്കുന്നതിനോ ഇസ് ലാം ഒരിക്കലും എതിരല്ല. പക്ഷേ ലക്ഷ്യം മറക്കെരുതെന്ന് മാത്രം. അല്ലാഹു പറയുന്നു: "നിനക്ക് അല്ലാഹു നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകം തേടുക, (എന്നാല്‍) ഐഹിക ലോകത്തില്‍ നിന്ന് നിനക്കുള്ളത് നീ മറക്കുകയും വേണ്ട, അല്ലാഹു നിനക്ക് നന്മ നല്‍കിയതുപോലെ നീയും നന്മചെയ്യുക, നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്" (ഖുര്‍ആന്‍ 28:77).

സുഹൃത്തേ,

ഇസ് ലാം നിങ്ങളുടെ കൂടിയാണ്. ലോകത്ത് കഴിഞ്ഞുപോയ മുഴുവന്‍ പ്രവാചകന്മാരും പഠിപ്പിച്ച മതം ഇസ് ലാം (സമര്‍പ്പണം) മാത്രമായിരുന്നു.

ഇസ് ലാം പഠിപ്പിക്കുന്ന ദൈവം ഈ പ്രപഞ്ചത്തേയും അതിലെ സര്‍വ്വ ചരാചരങ്ങളേയും തങ്കളടക്കമുള്ള മുഴുവന്‍ മനുഷ്യരേയും മറ്റു ജീവജാലങ്ങളേയും സൃഷ് ടിച്ചവനായ പ്രപഞ്ചാധീതനായ ശക്തിയാകുന്നു.

ഇസ് ലാമിനെ പ്രബോധനം ചെയ്യാനായി ദൈവം നിയോഗിച്ച - ബൈബിളിലും ഹൈന്ദവ പുരാണങ്ങളിലുമെല്ലാം സുവിശേഷമറിയിക്കപ്പെട്ട-അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബിയെ സംബന്ധിച്ച് പറയുന്നത് താങ്കളടക്കമുള്ള മുഴുവന്‍ മനുഷ്യരിലേക്കുമായി നിയോഗിക്കപ്പെട്ട പ്രവാചകന്‍ എന്നാണ്.

ഇസ് ലാമിന്റെ അടിസ്ഥാന പ്രമാണമായ അവസാന വേദഗ്രന്ഥമായ ഖുര്‍ആന്‍ നിങ്ങളുടേതു കൂടിയാണ്. ഖുര്‍ആന്‍ എന്ന പദത്തിനു തന്നെ വായിക്കപ്പെടേണ്ടത് എന്നാണ് അര്‍ത്ഥം. അത് സംബോധന ചെയ്യുന്നത് മനുഷ്യരേ എന്നു വിളിച്ചു കൊണ്ടുമാണ്.
അത്കൊണ്ട് ഇസ് ലാം അത് മാത്രമാണ് ശാശ്വതമായ മോക്ഷമാര്‍ഗ്ഗം. അല്ലാഹുവിന്റെ വചനമായ വിശുദ്ധ ഖുര്‍ആനിന്റെ മുന്നറിയിപ്പ് ശ്രദ്ധിക്കുക:

"ഇസ് ലാം (ദൈവത്തിനുള്ള ആത്മാര്‍പ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ് ടക്കാരില്‍ പെട്ടവനുമായിരിക്കും" (ഖുര്‍ആന്‍ 3:85)
ചിന്തിക്കുക നശ്വരമായ ഐഹിക ജീവിതത്തേക്കാള്‍ പാരത്രിക ജീവിതത്തിന് പ്രാധാന്യം നല്‍കുക. ശാശ്വതമോക്ഷം തിരഞ്ഞെടുക്കുക: നാഥന്‍ അനുഗ്രഹിക്കട്ടെ (ആമീന്‍).

കടപ്പാട്: അബ് ദുല്‍ ലത്തീഫ് സുല്ലമി മാറഞ്ചേരി,
ഇസ് ലാമിക ഗൈഡന്‍സ് സെന്റര്‍ സുലൈ
പി. ബി 1419 റിയാദ് 11431. സൗദി അറേബ്യ

1 comment:

lalu said...

very useful for me.i am a journalist. best wishes .