11 November, 2007

മരണശേഷമൊരു മടക്കമോ?

പരലോക നിഷേധികളുടെ ചോദ്യങ്ങളും ഖുര്‍ആന്‍ നല്‍കുന്ന മറുപടിയും

ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളെ മണ്ണില്‍ മറവു ചെയ്യുന്നവരും ചിതയില്‍ ദഹിപ്പിക്കുന്നവരും നദിയിലൊഴുക്കുന്നവരുമെല്ലാമുണ്ട്. മറവുചെയ്യപ്പെട്ടവരുടെ ജഡം ഏറെ താമസിയാതെ മണ്ണോടു ചേരും. ചിതയില്‍ ദഹിപ്പിക്കപ്പെടുന്നവ ഉടനെ ചാരമായി മാറുന്നു.

ഇങ്ങനെ തീര്‍ത്തും ഇല്ലാതായി മാറുന്ന മനുഷ്യര്‍ വീണ്ടും ഉയിര്ത്തെഴുന്നേല്പിക്കപ്പെടുമെന്നും അവര്‍ക്ക് ഇഹലോകത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് രക്ഷാശിക്ഷകള്‍ നല്കും എന്നെല്ലാമുള്ള ഇസ് ലാമികധ്യാപനങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമല്ലേ? അവിശ്വസനീയമല്ലേ? അതെങ്ങനെ സംഭവിക്കാനാണ്" എന്നെല്ലാമുള്ള ചോദ്യങ്ങള്‍ യുക്തിവാദികളടക്കമുള്ള പലരില്‍ നിന്നും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ലോകത്തുവന്ന പ്രവാചകന്മാരോടെല്ലാം മരണാനന്തര ജീവിതത്തില്‍ വിശ്വാസമില്ലാത്ത ജനങ്ങള്‍ ചോദിച്ചിട്ടുള്ളതായി ഖുര്‍ആന്‍ മനസ്സിലാക്കിത്തരുന്നുണ്ട്. അവരുടെ വാദങ്ങളും ചോദ്യങ്ങളും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നത കാണുക:

"അവര്‍ പറഞ്ഞിരുന്നു ഞങ്ങളുടെ ഐഹികജീവിതമല്ലാതെ യാതൊന്നുമില്ല. ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരല്ല എന്ന്" (6:29).
"അവര്‍ പരമാവധി ഉറപ്പിച്ച് സത്യം ചെയ്യാറുള്ള രീതിയില്‍ അല്ലാഹുവിന്റെ പേരില്‍ ആണയിട്ടു പറഞ്ഞു: മരണപ്പെടുന്നവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയില്ല എന്ന്. അങ്ങനെയല്ല അത് അവന് ബാധ്യതയേറ്റ സത്യവാഗ്ദാനമാകുന്നു. പക്ഷേ, മനുഷ്യരിലല്‍ അധികപേരും മനസ്സിലാക്കുന്നില്ല" (6:29).
"നിങ്ങള്‍ക്ക് നല്കപ്പെടുന്ന ആ വാഗ്ദാനം എത്രയെത്ര വിദൂരം! ജീവിതമെന്നത് നമ്മുടെ ഈ ഐഹിക ജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജനിക്കുന്നു. നാം ഉയിര്ത്തെഴുന്നേലല്‍പിക്കപ്പെടുന്നവരല്ല തന്നെ (23:36,37).
"അവര് പറഞ്ഞു: ഞങ്ങള് മരിച്ചു മണ്ണും അസ്ഥിശകലങ്ങളും ആയിക്കഴിഞ്ഞാലല്‍ ഞങ്ങളള്‍ ഉയിര്‍ത്തെഴുന്നേലല്‍പിക്കപ്പെടുമെന്നോ? ഞങ്ങള്‍ക്കും, മുമ്പ് ഞങ്ങളുടെ പിതാക്കള്‍ക്കും ഈ വാഗ്ദാനം നല്കപ്പെട്ടിരുന്നു. ഇത് പൂര്‍വികന് മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു" (23:82,83).

"(അവര്‍ പറയും:) മരിച്ച് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞാല്‍ ഞങ്ങളള്‍ ഉയിര്‍ത്തെഴുന്നേലല്‍പിക്കപ്പെടുക തന്നെ ചെയ്യുമോ? ഞങ്ങളുടെ പൂര്‍വപിതാക്കളും (ഉയിര്ത്തെഴുന്നേല് പിക്കപ്പെടുമോ?)" (37:16,17).

ദൈവവിശ്വാസകിളാണെങ്കിലും പരലോകത്തിലല്‍ വിശ്വാസമില്ലാത്തവര്‍ പണ്ടുകാലത്തുണ്ടായിരുന്നു എന്ന് വ്യക്തം. പരലോക നിഷേധികള്‍ക്ക് മറുപടിയായി ഖുര്‍ആന്‍ പറയുന്നു:

"അവര്‍ പറഞ്ഞു: നാം എല്ലുകളും ജീര്‍ണാവിശഷ്ടങ്ങളുമായിക്കഴിഞ്ഞാല്‍ തീര്‍ച്ചയായും നാം പുതിയൊരു സൃഷ്ടിയായി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നതാണോ? (നബിയേ,) നീ പറയുക: നിങ്ങള്‍ കല്ലോ ഇരുമ്പോ ആയിക്കൊള്ളുക. അല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകളില്‍ വലുതായി തോന്നുന്ന ഏതെങ്കിലുമൊരു സൃഷ് ടിയായിക്കൊള്ളുക (എന്നാലും നിങ്ങളള്‍ പുനരുജ്ജീവിപ്പിക്കപ്പെടും). അപ്പോള്‍, 'ആരാണ് ഞങ്ങളെ (ജീവിതത്തിലേക്ക്) തിരിച്ചു കൊണ്ടുവരിക' എന്ന് അവര്‍ പറഞ്ഞേക്കും. നിങ്ങളെ ആദ്യതവണ സൃഷ്ടിച്ചവന്‍ തന്നെ എന്ന് നീ പറയുക. അപ്പോള്‍ നിന്റെ നേരെ (നോക്കിയിട്ട്) അവര്‍ തലയാട്ടിക്കൊണ്ട് പറയും: 'എപ്പോഴായിരിക്കും അത്? നീ പറയുക: 'അത് അടുത്ത് തന്നെ ആയേക്കാം'. അതെ, അവന് നിങ്ങളെ വിളിക്കുകയും അവനെ സ് തുതിച്ച് കൊണ്ട് നിങ്ങള് ഉത്തരം നല്കുകയും ചെയ്യുന്ന ദിവസം. (അതിന്നിടക്ക്) വളരെ കുറച്ച് മാത്രമേ നിങ്ങള് കഴിച്ചുകൂട്ടുയിട്ടുള്ളൂ എന്ന് നിങ്ങള്‍ വിചാരിക്കുകയും ചെയ്യും" (17:49-53).

"അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചതിനും, ഞങ്ങള്‍ എല്ലുകളും ജീര്‍ണ്ണാവിശഷ്ടങ്ങളും ആയിക്കഴിഞ്ഞാണോ പുതിയൊരു സൃഷ്ടിയായി ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നത് എന്ന് അവര്‍ പറഞ്ഞതിനും അവര്‍ക്കുള്ള പ്രതിഫലമത്രെ അത്. ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച അല്ലാഹു ഇവരെപ്പോലെയുള്ളവരെയും സൃഷ്ടിക്കാന്‍ ശക്തനാണ് എന്ന് ഇവര്‍ മനസ്സിലാക്കിയിട്ടില്ലേ? ഇവര്‍ അവന് ഒരു അവധി നിശ്ചയിച്ചിട്ടുണ്ട്. അതില്‍ സംശയമേ ഇല്ല. എന്നാല്‍ നന്ദി കേട് കാണിക്കാനല്ലാതെ ഈ അക്രമികള്‍ക്ക് മനസ്സ് വന്നില്ല" (17:98,99).

"മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട് ബീജത്തില്‍ നിന്നും പിന്നീട് ഭ്രൂണത്തില്‍ നിന്നും അനന്തരം രൂപം നല്കപ്പെട്ടതും രൂപം നല്കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്.

അറിവിണ്ടായിരുന്നതിനെ ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും, കൗതുകമുള്ള എല്ലാതരം ചെടികളെയും അത് മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ് സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും,അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാണ്. അന്ത്യസമയം വരിക തന്നെചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ഖബ്റുകളിലുള്ളവരെ അല്ലാഹു ഉയിര്ത്തെഴുന്നേല്പിക്കുകയും ചെയ്യും" (22:5,7).

"നിങ്ങളെ സൃഷ്ടിക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതും ഒരൊറ്റ വ്യക്തിയെ (സൃഷ് ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത്) പോലെ മത്രമാകുന്നു. തീര്‍ച്ചയായും, അല്ലാഹു എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നവനത്രെ" (31:28).

"തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന് ആ അവിശ്വാസികള്‍ ജല്പിച്ചു. (നബിയേ,) പറയുക: അതെ എന്റെ രക്ഷിതാവിനെ തന്നെയാണ, നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടും, പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക് വിവരമറിയിക്കപ്പെടുകയും ചെയ്യും. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു" (64:7).

"മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്!അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ? പിന്നെ അവന് ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു. അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി. അങ്ങിനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലേ?"(73:36-40).

"നീ ഭൂമിയെ വരണ്ടുണങ്ങിയതായി കാണുന്നു. എന്നിട്ട് അതില്‍ നാം വെള്ളം വര്‍ഷിച്ചാല്‍ അതിന് ചലനമുണ്ടാവുകയും അത് വളരുകയും ചെയ്യുന്നു. ഇതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അതിന് ജീവന്‍ നല്കിയവന്‍ തീര്‍ച്ചയായും മരിച്ചവര്‍ക്കും ജീവന്‍ നല്കുന്നവനാകുന്നു. തീര്‍ച്ചയായും അവന്‍ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു" (41:39).

"മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്? അതെ, നാം അവന്റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ" (75:3,4).

ഇല്ലായ് മയിലല്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവിന് മനുഷ്യനെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ല എന്നു പറയുന്നതിലാണ് യുക്തിഹീനത എന്നു വ്യക്തം. കോടാനകോടി മനുഷ്യര്‍ക്ക് വ്യത്യസ്തമായ വ്യക്തിത്വവും കൈവിരലുകളും തലമുടിയും കണ്ണുകളും നല്കിയ ദൈവത്തിന് മരണശേഷം മനുഷ്യനെ പുനഃസൃഷ്ടിക്കാന്‍ എന്തു പ്രയാസമാണുണ്ടായിരിക്കുക? നിര്‍ജീവമായ ഭൂമി മഴകിട്ടിയാല്‍ സജീവമാകുന്നതുപോലെ മരിച്ചു മണ്ണടിഞ്ഞ മനുഷ്യന്‍ ഉയിര്‍ത്തെഴുന്നേല്ക്കുമെന്നതില്‍ എവിടെയാണ് യുക്തിഹീനത? അവിശ്വസനീയമായി അതില്‍ എന്തുണ്ട്.

No comments: