വര്‍ണ്ണച്ചിറകുള്ള സ്വപനങ്ങളും പേറി
വര്‍ണ്ണാഭമാം ഗള്‍ഫില്‍ പിറന്നിങ്ങുന്നവന്
നാട്ടിലെ തന് കുടുംബാംഗങ്ങളെ പോറ്റാന്‍
നാടും വീടുമുപേക്ഷിച്ചു പോന്നവന്‍.
ഒരു നല്ല ജോലിയ്ക്കായ് കാത്തിരിയ്കും നേരം
ഉരുകുന്നു മാനസം താന്‍പോലുമറിയാതെ
പൊരിയുന്ന വെയിലത്ത് തളര്‍ന്നു വീഴുന്നേരം
കുളിരേകിടുന്നു തന് വീടിന്റെയോര്‍മ്മകള്‍.
കിട്ടുന്ന സമ്പാദ്യം നാട്ടിലയച്ചിട്ട്
ഒട്ടിയ വയറുമായ് കഴിയുന്ന പലദിനം
തന് കുടുംബത്തിന്റെ ആവശ്യമൊക്കെയും
സന്തോഷമോടെ നിറവേറ്റാന്‍ ശ്രമിയ്ക്കുന്നു.
അന്യന്റെ ദു:ഖങ്ങള്‍ നേര്‍ക്കുനേര്‍ കാണവേ
തന് ദു:ഖങ്ങള്‍ വിസ്മരിച്ചീടുന്നു
അവധിക്കു നാട്ടില്‍ പോകാനൊരുങ്ങവേ
ഇതിലേറെ സന്തോഷം ഇനി വേറെയില്ല.
നാട്ടിലെ ബന്ധുമിത്രങ്ങളെ കാണവേ
വിസ്മരിച്ചീടുന്നു ഗള്‍ഫിലെ ദുരിതങ്ങള്‍.
ദു:ഖങ്ങളൊക്കെയും ഉള്ളിലൊതുക്കിക്കൊ-
ണ്ടേവര്‍ക്കും സന്തോഷമേകാന്‍ ശ്രമിയ്ക്കുന്നു.
അവധി കഴിഞ്ഞുടന്‍ ഗള്‍ഫില്‍ തിരിച്ചെത്തി
വീണ്ടും ചുമക്കുന്നു ദുരിതമാം ഭാണ്ഡം.
വര്ഷങ്ങളൊത്തിരിയിതുപോലെ പിന്നിട്ടാല്‍
ബന്ധുക്കളൊന്നായി കരേറിടും നിശ്ചയം.
ആരോഗ്യമൊക്കെ ക്ഷയിയ്ക്കുന്ന മാത്രയില്‍
വിടചൊല്ലീടുന്നവന് ഗള്ഫിനോടെന്നേയ്ക്കും
ഗള്‍ഫിലെ സമ്പാദ്യമെല്ലാം നിലയ്കുകില്
പിന്നാര്‍ക്കും വേണമീ എക്സ്-ഗള്‍ഫുകാരനെ.
വര്‍ണ്ണച്ചിറകുള്ള സ്വപ്നങ്ങളൊക്കെയും
കണ്ണീര് സുമങ്ങളായി ആരോരുമറിയാതെ.
ഈ കവിത എന്റെ സ്വയം സൃഷ്ടിയല്ല എന്റെ കൂട്ടുകാരന്റെ കൂട്ടുകാരന്റേതാണ്
വരമൊഴിയിലേക്കു പകര്‍ത്തി ടൈപ്പു ചെയ്തു എന്നു മാത്രം.
അദ്ദേഹത്തിന്റെ പേരു: പോള്‍സണ്‍ തൈക്കാട്ടില്വര്ണ്ണാഭമാം ഗള്‍ഫില്‍ പിറന്നിങ്ങുന്നവന്
നാട്ടിലെ തന് കുടുംബാംഗങ്ങളെ പോറ്റാന്‍
നാടും വീടുമുപേക്ഷിച്ചു പോന്നവന്‍.
ഒരു നല്ല ജോലിയ്ക്കായ് കാത്തിരിയ്കും നേരം
ഉരുകുന്നു മാനസം താന്‍പോലുമറിയാതെ
പൊരിയുന്ന വെയിലത്ത് തളര്‍ന്നു വീഴുന്നേരം
കുളിരേകിടുന്നു തന് വീടിന്റെയോര്‍മ്മകള്‍.
കിട്ടുന്ന സമ്പാദ്യം നാട്ടിലയച്ചിട്ട്
ഒട്ടിയ വയറുമായ് കഴിയുന്ന പലദിനം
തന് കുടുംബത്തിന്റെ ആവശ്യമൊക്കെയും
സന്തോഷമോടെ നിറവേറ്റാന്‍ ശ്രമിയ്ക്കുന്നു.
അന്യന്റെ ദു:ഖങ്ങള്‍ നേര്‍ക്കുനേര്‍ കാണവേ
തന് ദു:ഖങ്ങള്‍ വിസ്മരിച്ചീടുന്നു
അവധിക്കു നാട്ടില്‍ പോകാനൊരുങ്ങവേ
ഇതിലേറെ സന്തോഷം ഇനി വേറെയില്ല.
നാട്ടിലെ ബന്ധുമിത്രങ്ങളെ കാണവേ
വിസ്മരിച്ചീടുന്നു ഗള്‍ഫിലെ ദുരിതങ്ങള്‍.
ദു:ഖങ്ങളൊക്കെയും ഉള്ളിലൊതുക്കിക്കൊ-
ണ്ടേവര്‍ക്കും സന്തോഷമേകാന്‍ ശ്രമിയ്ക്കുന്നു.
അവധി കഴിഞ്ഞുടന്‍ ഗള്‍ഫില്‍ തിരിച്ചെത്തി
വീണ്ടും ചുമക്കുന്നു ദുരിതമാം ഭാണ്ഡം.
വര്ഷങ്ങളൊത്തിരിയിതുപോലെ പിന്നിട്ടാല്‍
ബന്ധുക്കളൊന്നായി കരേറിടും നിശ്ചയം.
ആരോഗ്യമൊക്കെ ക്ഷയിയ്ക്കുന്ന മാത്രയില്‍
വിടചൊല്ലീടുന്നവന് ഗള്ഫിനോടെന്നേയ്ക്കും
ഗള്‍ഫിലെ സമ്പാദ്യമെല്ലാം നിലയ്കുകില്
പിന്നാര്‍ക്കും വേണമീ എക്സ്-ഗള്‍ഫുകാരനെ.
വര്‍ണ്ണച്ചിറകുള്ള സ്വപ്നങ്ങളൊക്കെയും
കണ്ണീര് സുമങ്ങളായി ആരോരുമറിയാതെ.
ഈ കവിത എന്റെ സ്വയം സൃഷ്ടിയല്ല എന്റെ കൂട്ടുകാരന്റെ കൂട്ടുകാരന്റേതാണ്
വരമൊഴിയിലേക്കു പകര്‍ത്തി ടൈപ്പു ചെയ്തു എന്നു മാത്രം.
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ കൊടുത്തിരിക്കുന്ന മെയിലില്‍ അയക്കാന്‍ അപേക്ഷ
E-Mail: paulson@daviesgroupuae.com
1 comment:
paranjeakku koottukaranoadu nannayittundennu
Post a Comment